x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ഘോ​ഷ​യാ​ത്ര​യും പൊ​തു​സ​മ്മേ​ള​ന​വും

വെബ് ഡെസ്ക്
Published: August 21, 2026 01:13 AM IST | Updated: August 21, 2026 01:13 AM IST

പ്രതീകാത്മക ചിത്രം

കൊ​ടു​ങ്ങ​ല്ലൂ​ർ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ "ത​കൃ​തോ​ണം ' ഇ​ന്നു മു​ത​ൽ 25 വ​രെ (കൊ​ടു​ങ്ങ​ല്ലൂ​ർ കു​ഞ്ഞി​ക്കു​ട്ട​ൻ ത​മ്പു​രാ​ൻ ന​ഗ​ർ ) ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ഡ്വ. ഒ. ​ജെ. ജ​നീ​ഷി​ന്‍റെ നേ​തൃ​ത്വ ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചി​രി ക്കു​ക​യാ ണെ​ന്ന് സം​ഘാ​ട​കസ​മി​തി ചെ​യ​ർ​മാ​നും സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന ക്ഷേ​മ മ​ന്ത്രി​യു​മാ​യ ഒ.​ജെ. ജ​നീ​ഷ്, ജ​ന​റ​ൽ ക​ൺ​വീ​ന​റും കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യു മാ​യ ഹ​ണി പീ​താം​ബ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​ന്നു രാ​വി​ലെ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള തൂ​ഫാ​ൻ മി​നി മാ​ര​ത്ത​ൺ. വൈ​കി​ട്ട് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​രം ചു​റ്റി​യു​ള്ള വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര. മ​ണ്ഡ​ല​ത്തി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും എ​ഡി​എ​സ്, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ , സ്കൂ​ളു​ക​ളി​ൽ നി​ന്ന് എ​ൻ​സി​സി സ്കൗ​ട്ട്സ്, എ​സ്പി​ജി മു​ത​ലാ​യ എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യു​ള്ള വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യി​ൽ ആ​ക​ർ​ഷ​ണീ​യ​മാ​യ ക​ലാ​രൂ​പ​ങ്ങ​ളും ടാ​ബ്ലോ​ക​ളും വാ​ദ്യ​ഘോ​ഷ​ങ്ങ​ളും മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഘോ​ഷ​യാ​ത്ര​യ്ക്കു​ശേ​ഷം ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന ന​ഗ​രി​യി​ൽ അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ൽ ക്കു​ന്ന കാ​ർ​ഷി​ക വ്യാ​വ​സാ​യി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം 40 സ്റ്റാ​ളു​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഐ​എ​സ്ആ​ർ​ഒ, എ ഐ സ് പെ​യ്സ് ലാ​ബ് തു​ട​ങ്ങി വി​ജ്ഞാ​ന​പ്ര​ദ മാ​യ സ്റ്റാ​ളു​ക​ളും ഫു​ഡ് പാ​ർ​ക്കു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തി​രു​വാ​തി​ര, കൈ​കൊ​ട്ടി​ക്ക​ളി, മ​ല​യാ​ളി മ​ങ്ക​മ​ത്സ​രം, പു​രു​ഷ കേ​സ​രി മ​ത്സ​രം, ബോ ​ഡി ഷോ ​വി​ത്ത് മ്യൂ​സി​ക് മ​ത്സ​ര​ങ്ങ​ളും അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വി​ടെ ന​ട​ക്കും. എ​ല്ലാ​ദി​വ​സ​വും സി​നി​മാ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​വ സാ​ന ദി​വ​സം അ​ഖി​ല കേ​ര​ള പ്ര​ഫ​ഷ​ണ​ൽ വ​ടം​വ​ലി​യും പ്രാ​ദേ​ശി​ക ടീ​മു​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം വ​ടം​വ​ലി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൈ​നോ ര​യു​ടെ ലൈ​വ് മ്യൂ​സി​ക് ബാ​ൻ​ഡും.

അ​ഞ്ചു ജോ​സ​ഫ് ന​യി​ക്കു​ന്ന സ്റ്റേ​ജ് ഷോ. ​പ​ഞ്ചാ​ബി ഡാ​ൻ​സു​ക​ൾ, കാ​ശ്മീ​രി ഡാ​ൻ​സു​ക​ൾ , ഡി​ജെ​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്രോ​ഗ്രാ​മി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ൺ വ​ർ​ണ​ദീ​പ​ങ്ങ​ളാ​ൽ വി​സ്മ​യം തീ​ർ​ക്കാ​നും നൈ​റ്റ് ഷോ​പ്പിം​ഗി​നു​മു​ള്ള അ​വ​സ​രം കൊ​ടു​ങ്ങ​ല്ലൂ​ർ വ്യാ​പാ​രി സ​മൂ​ഹം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു .

രാ​ത്രി വൈ​കു​മ്പോ​ൾ മ​റ്റു ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ആ​ളു​ക​ൾ​ക്കു​വേ​ണ്ടി തി​രി​കെ പോ​കാ​ൻ ബ​സ് സ​ർ​വീ​സു​ക​ൾ കൂ​ടു​ത​ലാ​യി ന​ട​ത്തു​ന്നു​ണ്ട്. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വി​വി​ധ ദി​ന​ങ്ങ​ളി​ലാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, മ​ന്ത്രി​മാ​രാ​യ റോ​ജി എം. ​ജോ​ൺ, അ​ബ്ദു​ൽ ഗ​ഫൂ​ർ, ബെ​ന്നി ബ​ഹ​നാ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ കെ.​കെ. വ​ത്സ​രാ​ജ്, ര​മേ​ഷ് പി​ഷാ​ര​ടി, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, മു​ൻ എം​എ​ൽ എ​മാ​ർ, സി​നി​മാ​താ​ര​ങ്ങ​ളാ​യ മ​ഞ്ജു വാ​ര്യ​ർ, ഭാ​മ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ആ​ന്‍റ​ണി വ​ർ​ഗീ​സ് (പെ​പ്പേ) എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

 

Tags : Grand Procession NattuVishasham DistrictNews

Recent News

Corehub Up