x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ ലാ​ബ് സം​വി​ധാ​ന​മൊ​രു​ക്കി ക്ഷീ​ര​വ​കു​പ്പ്

വെബ് ഡെസ്ക്
Published: August 21, 2026 02:00 AM IST | Updated: August 21, 2026 02:00 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ല്‍ വി​പ​ണ​ന​ത്തി​നെ​ത്തു​ന്ന പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ല്‍ ഗു​ണ​നി​ല​വാ​ര​പ​രി​ശോ​ധ​ന ലാ​ബും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളും ക​ര്‍​ഷ​ക​രും കൊ​ണ്ടു​വ​രു​ന്ന പാ​ല്‍ സാ​മ്പി​ളു​ക​ളും ഫീ​ല്‍​ഡ്ത​ല പ​രി​ശോ​ധ​ന​യി​ല്‍ ല​ഭ്യ​മാ​കു​ന്ന മാ​ര്‍​ക്ക​റ്റ് മി​ല്‍​ക്ക് സാ​മ്പി​ളു​ക​ളും ഗു​ണ​നി​ല​വാ​ര​പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു. 24 വ​രെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഫെ​മി വി. ​മാ​ത്യു നി​ര്‍​വ​ഹി​ച്ചു. ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ മാ​ഗി ജോ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

Tags : milk quality NattuVishasham DistrictNews

Recent News

Corehub Up