x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​തു​കാ​ട് സീ​ത​പ്പാ​റ​യി​ൽ 200 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: August 21, 2026 01:57 AM IST | Updated: August 21, 2026 01:57 AM IST

സീ​ത​പ്പാ​റ​യി​ൽ എ​ക്സൈ​സ് - ഫോ​റ​സ്റ്റ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഷ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ശി​പ്പി​ക്കു​ന്നു.

പെ​രു​വ​ണ്ണാ​മൂ​ഴി: ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സും ബാ​ലു​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സും സം​യു​ക്ത​മാ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് സീ​ത​പ്പാ​റ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 200 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി.

മു​തു​കാ​ട് അം​ബേ​ദ്ക​ർ ഊ​രി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. 100 ലി​റ്റ​ർ വീ​തം ശേ​ഷി​യു​ള്ള ര​ണ്ട് പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ്. ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബാ​ലു​ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നൂ​പ് കു​മാ​ർ, എ​സ്.​ജെ. ലി​നീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ വി​നു​രാ​ജ്, പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ജു, ബി.​എ​ഫ്.​എ. ബാ​ല​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Tags : Nattuvishesham Local News 200 liters

Recent News

Corehub Up