x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ക്ക​ള​ത്തി​ലെ തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍

വെബ് ഡെസ്ക്
Published: August 21, 2026 02:51 AM IST | Updated: August 21, 2026 02:51 AM IST

പ്രതീകാത്മക ചിത്രം

മാ​വേ​ലി​യെ വ​ര​വേ​ല്ക്കാ​ന്‍ അ​ത്തം മു​ത​ല്‍ പൂ​ക്ക​ള​മി​ടു​ന്ന​വ​ര്‍ ഉ​ത്രാ​ടം വ​രെ പൂ​ക്ക​ള​മൊ​രു​ക്കി തി​രു​വോ​ണ​ത്തി​ന് പൂ​ക്ക​ള​ത്തി​ല്‍ തൃ​ക്കാ​ക്ക​ര​യ​പ്പ​നെ വ​ച്ച് പൂ​ജി​ക്കു​ക​യാ​ണ് ച​ട​ങ്ങ്. നാ​ക്കി​ല​യി​ട്ട് അ​തി​നു മു​ക​ളി​ല്‍ പീ​ഠം വ​ച്ച് അ​രി​മാ​വ് കൊ​ണ്ട് കോ​ലം വ​ര​ച്ച് പൂ​ക്ക​ള​ത്തി​ല്‍ തൃ​ക്കാ​ക്ക​ര​യ​പ്പ​നെ വ​യ്ക്കും. മാ​തേ​വ​രെ വ​യ്ക്കു​ക എ​ന്നും പ​റ​യാ​റു​ണ്ട്. മാ​വേ​ലി തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍, ശി​വ​ന്‍ എ​ന്നീ സ​ങ്ക​ല്പ​ങ്ങ​ളി​ല്‍ മൂ​ന്ന് മാ​തേ​വ​രെ​യാ​ണ് എ​ല്ലാ​യി​ട​ങ്ങ​ളി​ലും വ​യ്ക്കാ​റു​ള്ള​ത്.

തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍ മാ​വേ​ലി​യാ​ണെ​ന്നും വാ​മ​ന​നാ​ണെ​ന്നും ചി​ല ത​ര്‍​ക്ക​മു​ണ്ട്. എ​ന്നാ​ല്‍ തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ഐ​തി​ഹ്യ പ്ര​കാ​രം മാ​തേ​വ​ര്‍ മ​ഹാ​വി​ഷ്ണു​വെ​ന്ന സ​ങ്ക​ല്പം ത​ന്നെ​യാ​ണ്. തൃ​ക്കാ​ക്ക​ര​യി​ല്‍ മ​ഹോ​ദ​യ​പു​രം പെ​രു​മാ​ക്ക​ള്‍ ക​ര്‍​ക്ക​ട​ക​ത്തി​ലെ തി​രു​വോ​ണം മു​ത​ല്‍ ചി​ങ്ങ​ത്തി​ലെ തി​രു​വോ​ണം വ​രെ ഓ​ണാ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ചേ​ര സാ​മ്രാ​ജ്യ​ത്തി​ലെ 56 നാ​ട്ടു​രാ​ജാ​ക്ക​ന്മാ​രും സാ​മ​ന്ത​ന്‍​മാ​രും പ്ര​ഭു​ക്ക​ളു​മെ​ല്ലാം പെ​രു​മാ​ളു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു​വ​ത്രെ. ഒ​രി​ക്ക​ല്‍ ഇ​തി​ന് ഭം​ഗം വ​ന്ന​പ്പോ​ള്‍, തൃ​ക്കാ​ക്ക​ര​യെ​ത്താ​ത്ത​വ​ര്‍ വീ​ട്ടി​ല്‍ ത​ന്നെ ഓ​ണം ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന് പെ​രു​മാ​ളു​ടെ ക​ല്പ​ന ഉ​ണ്ടാ​യി. ഇ​തേ തു​ട​ര്‍​ന്നാ​ണ് വീ​ടു​ക​ളി​ല്‍ തി​രു​വോ​ണ ദി​വ​സം തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍റെ മ​ണ്‍​വി​ഗ്ര​ഹം പൂ​ജി​ക്കാ​ന്‍ തു​ട​ങ്ങി​യ​തെ​ന്നാ​ണ് ഐ​തി​ഹ്യം.

മാ​തേ​വ​രെ വ​യ്ക്കു​ന്ന​തി​ല്‍ പ​ല​യി​ട​ത്തും പ​ല ക​ണ​ക്കാ​ണു​ള്ള​ത്. ഉ​ത്രാ​ടം മു​ത​ല്‍ തൃ​ക്കാ​ക്ക​ര​യ​പ്പ​നെ​യും തി​രു​വോ​ണ​ത്തി​ന് മ​ഹാ​ബ​ലി​യെ​യും വ​യ്ക്കു​ന്ന​വ​രു​ണ്ട്. ബ​ലി​ക്കൊ​പ്പം മു​ത്ത​ശി അ​മ്മ, കു​ട്ടി പ​ട്ട​ര്‍, അ​മ്മി, ആ​ട്ടു​ക​ല്ല്, അ​ര​ക​ല്ല്, ഉ​ര​ല്‍ തു​ട​ങ്ങി​യ മ​ണ്‍​ശി​ല്പ​ങ്ങ​ളും വ​യ്ക്കും. വ​ള്ളു​വ നാ​ട്ടി​ല്‍ അ​ത്തം മു​ത​ല്‍ മാ​തേ​വ​രെ വ​യ്ക്കു​ന്ന​വ​രു​മു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ല്‍ ഏ​ഴ് മാ​തേ​വ​രെ​യ്‌​വ​യ്ക്കാ​റു​ണ്ട്. മ​ല​ബാ​റി​ല്‍ വീ​ട്ടു പ​ടി​ക്ക​ലും മാ​തേ​വ​രെ വ​യ്ക്കാ​റു​ണ്ട്. തൃ​ക്കാ​ക്ക​ര​യ​പ്പോ, പ​ടി​ക്ക​ലും വാ​യോ, ഞാ​നി​ട്ട പൂ​ക്ക​ളം കാ​ണാ​നും വാ​യോ, എ​ന്ന് വി​ളി​ച്ച് പ​റ​ഞ്ഞ് ഇ​തോ​ടൊ​പ്പം ആ​ര്‍​പ്പ് വി​ളി​ക്കാ​റു​ണ്ട്. തു​മ്പ​പ്പൂ​ക്കു​ടം കൊ​ണ്ട് പൂ​മൂ​ട​ല്‍ ന​ട​ത്തി തൃ​ക്കാ​ക്ക​ര​യ​പ്പ​ന് അ​ട നി​വേ​ദ്യം തി​രു​വോ​ണ​ത്തി​ന് നേ​ദി​ക്കും. മ​ധ്യ​കേ​ര​ള​ത്തി​ല്‍ അ​മ്പും വി​ല്ലും കൊ​ണ്ട് ഈ ​അ​ട​യി​ല്‍ അ​മ്പെ​യ്യു​ന്ന ച​ട​ങ്ങു​മു​ണ്ട്.

ഓ​ണ​ത്ത​പ്പ​നെ വ​ര​വേ​ല്ക്കാ​ന്‍ അ​രി​മാ​വ് കോ​ലം വീ​ടി​ന്‍റെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ടി വ​ര​യ്ക്കു​ന്ന​വ​രു​മു​ണ്ട്. എ​ണ്ണ​ത്തി​ലും ആ​കൃ​തി​യി​ലു​മൊ​ക്കെ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യാ​ലും തി​രു​വോ​ണ​ത്തി​ന് ത​ക്കാ​ക്ക​ര​യ​പ്പ​നെ വ​ര​വേ​റ്റ് പൂ​ജി​ക്കു​ക​യെ​ന്ന സ​ങ്ക​ല്പം കേ​ര​ള​ത്തി​ലെ​ല്ലാ​യി​ട​ത്തും ഒ​ന്നു ത​ന്നെ. അ​ഞ്ചാം ഓ​ണം വ​രെ പൂ​ക്ക​ള​ത്തി​ല്‍ തൃ​ക്കാ​ക്ക​ര​യ​പ്പ​നെ വ​യ്ക്കു​ന്ന​താ​ണ് പൊ​തു​വാ​യ ആ​ചാ​രം. തൃ​പ്പൂ​ണി​ത്തു​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന ഒ​രു സെ​റ്റ് തൃ​ക്കാ​ക്ക​ര​യ​പ്പ​ന്‍ വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 200 രൂ​പ ന​ല്‍​ക​ണം.

 

Tags : Thrikkakkarayappan NattuVishasham DistrictNews

Recent News

Corehub Up