തിരുവാഴിയോട് ക്ഷേത്രത്തിനു സമീപം മറിഞ്ഞ ലോറി.
ശ്രീകൃഷ്ണപുരം: അപകടങ്ങൾ വിട്ടൊഴിയാതെ മുണ്ടൂർ- തൂത സംസ്ഥാനപാത. ഇന്നലെ രാവിലെ ഒന്പതിനു തിരുവാഴിയോട് മന്നത്ത് ക്ഷേത്രത്തിനു സമീപമാണ് സംഭവം. രണ്ടുപേർ സ്കൂൾ വിദ്യാർഥികളാണ്. ഒരാളുടെ നില ഗുരുതരമാണ്. പേരാണത്ത് വീട്ടിൽ കുഞ്ഞിലക്ഷ്മിക്കും പേരക്കുട്ടിക്കും ചിലമാണത്ത് വീട്ടിൽ ശരണ്യക്കും ശരണ്യയുടെ മകൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി.