x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ​യു​ടെ പൂ​വി​ല്പ​ന സ്റ്റാ​ൾ ന​ഗ​ര​സ​ഭ പൊ​ളി​ച്ചു​നീ​ക്കി

വെബ് ഡെസ്ക്
Published: August 21, 2026 01:59 AM IST | Updated: August 21, 2026 01:59 AM IST

പൂ വില്പന സ്റ്റാൾ പൊളിച്ചുമാറ്റിയ നിലയിൽ.

ഒ​റ്റ​പ്പാ​ലം: കു​ടും​ബ​ശ്രീ​യു​ടെ പൂ​വി​ല്പ​ന സ്റ്റാ​ൾ ന​ഗ​ര​സ​ഭ പൊ​ളി​ച്ചു​നീ​ക്കി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ന്നു​പ​റ​ഞ്ഞ് കൈ​ക​ഴു​കി അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ കു​ടും​ബ​ശ്രീ​യു​ടെ സ്റ്റാ​ൾ പൊ​ളി​ച്ചു മാ​റ്റി​യ​ത്. അ​ന​ധി​കൃ​ത വി​ല്പ​ന​ശാ​ല​യെ​ന്നു ക​രു​തി​യാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. ശ​ല​ഭം എ​ന്ന പേ​രി​ൽ 27-ാം വാ​ർ​ഡി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ പൂ​കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ഈ ​പാ​ട​ത്തി​ൽ​നി​ന്നും വി​ള​വെ​ടു​ത്ത പൂ​ക്ക​ളാ​ണ് വി​ല്പ​ന​ക്കാ​യി വ​ച്ചി​രു​ന്ന​ത്. അ​ബ​ദ്ധം തി​രി​ച്ച​റി​ഞ്ഞ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ ഇ​വ​ർ​ക്ക് ന​ഗ​ര​സ​ഭാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ല്പ​ന​യ്ക്ക് സാ​ഹ​ച​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : flower-selling stall

Recent News

Corehub Up