x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു

വെബ് ഡെസ്ക്
Published: August 20, 2026 11:28 PM IST | Updated: August 20, 2026 11:28 PM IST

പൂ​ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഹെ​ഡ്മി​സ്ട്ര​സ് ബി.​എ​സ്. സീ​മ നി​ര്‍​വ​ഹി​ക്കു​ന്നു

അ​ഞ്ച​ല്‍ : അ​ല​യ​മ​ണ്‍ സ​ര്‍​ക്കാ​ര്‍ ന്യൂ ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ജ​ണ്ടു​മ​ല്ലി പൂ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സ​നി​ല്‍ കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍​ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ബി.​എ​സ്. സീ​മ പൂ​ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.

ഇ​ക്കൊ​ല്ലം ഓ​ണ​ത്തി​ല്‍ സ്വ​ന്ത​മാ​യി വി​ള​യി​ച്ചെ​ടു​ത്ത പൂ ​എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ പി​ടി​എ ക​മ്മി​റ്റി​യാ​ണ് കൃ​ഷി വ​കു​പ്പി​ല്‍​ നി​ന്നും തൈ​ക​ള്‍ വാ​ങ്ങിയ​ത്. അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി​രു​ന്നു പ​രി​പാ​ല​ന​വും മേ​ല്‍​നോ​ട്ട​വും.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പൂ​കൃ​ഷി വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് പി​ടി​എ എ​ക്‌​സി​കു​ട്ടീ​വ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​പി​ന്‍ മു​ര​ളി, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കാ​ര്‍​ത്തി​ക, അം​ഗ​ങ്ങ​ളാ​യ ന​സീ​മ, ബി​ജി​ന, ഫാ​ത്തി​മ, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ഷാ​ഹി​ന തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : flower harvest NattuVishasham DistrictNews

Recent News

Corehub Up