ഓർത്തഡോക്സ് മർത്തമറിയം സമാജം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ വനിതാ ദിനാഘോഷം ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പരിസരങ്ങളിൽ വനിതകൾ നൻമകൾ സൃഷ്ടിക്കുന്ന ചാലക ശക്തിയായി മാറണമെന്ന് ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത. ഓർത്തഡോക്സ് മർത്തമറിയം സമാജം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ വനിതാ ദിനാഘോഷവുംവനിതാ സമാജത്തിന്റെ പുതിയ പോഷക സംഘടനയായ ചൈതന്യ ഫെലോഷിപ്പ് പദ്ധതിയും വള്ളംകുളം സെന്റ് മേരീസ് ഇടവകയിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രഫ. റിജോ ജോൺ ശങ്കരത്തിൽ ക്ലാസുകൾ നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, മാമ്മൻ തോമസ് കോർഎപ്പിസ്കോപ്പ, ഫാ. എം.കെ . ഇമ്മാനുവേൽ, ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ. ബിജു എൻ. ഈപ്പൻ, ശ്രീ. റ്റി.ജി. പ്രസാദ്, മാത്യു പി. തോമസ്, മിനി ജോൺസൺ, ആനി ജോസഫ്, കൊച്ചുമോൾ ബാബു, അഞ്ജു ആനി ജോൺസി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Women dynamic