പ്രതീകാത്മക ചിത്രം
കോഴഞ്ചേരി: ഓണത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ കെഎസ്ഇബി അനധികൃതമായി വൈദ്യുതി വിച്ഛേദിക്കുന്നത് വ്യാപാരസ്ഥാപനങ്ങളെയും മറ്റു ചെറുകിട കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുന്നു. രാപകല്‍ ഭേദമില്ലാതെ അറിയിപ്പ് നല്കി വൈദ്യുതി വിച്ഛേദിക്കുന്ന സാമാന്യ മര്യാദ പോലും വകുപ്പ് കാണിക്കുന്നില്ലെന്ന് നാട്ടുകാരും വ്യാപാരികളും കുറ്റപ്പെടുത്തുന്നു. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കോഴഞ്ചേരിയിലെ വ്യാപാരികളെയാണ്.
ദ്യുതി ഇല്ലെങ്കില്‍ ആ വിവരം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കാതെയിരിക്കുന്നത് ഓണക്കാലത്ത് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുകയാണ്. പവര്‍ക്കട്ട് ഇല്ലെന്നു പറയുകയും എന്നാല്‍ ഉണ്ടെന്ന അനുഭവമാണ് വ്യാപാരികള്‍ക്കുണ്ടാകുന്നത്. ജനറേറ്റര്‍ പോലുളള സൗകര്യങ്ങള്‍ ഇല്ലാത്ത വ്യാപാരികളെയാണ് ഏറ്റവും കൂടുതലായി പ്രതികൂലമായി ബാധിക്കുനനത്.
സ്കൂളുകളില്‍ ഓണപ്പരീക്ഷ നടക്കുന്ന ഈ കാലയളവില്‍ വൈദ്യുതി ഇല്ലാത്തത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുകയാണ്. മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി വിച്ഛേദിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വീട്ടുകാരും വ്യാപാരികളും പറയുന്നു.