x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മ ക​ണ്ട സ​ന്തോ​ഷ​ത്തി​ല്‍ ബ​ഡ്സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍

വെബ് ഡെസ്ക്
Published: August 20, 2026 11:35 PM IST | Updated: August 20, 2026 11:35 PM IST

ആ​ദി​ച്ച​ന​ല്ലൂ​ര്‍ ബ​ഡ്സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ‘തു​ട​ക്കം' സി​നി​മ കാ​ണാ​നെ​ത്തി​യ​പ്പോ​ള്‍

കൊ​ല്ലം: ചി​ങ്ങ​പ്പു​ല​രി​യി​ല്‍ ബ​ഡ്സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​റ​ക്കാ​നാ​കാ​ത്ത സ​മ്മാ​ന​മൊ​രു​ക്കി ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പാ​രി​പ്പ​ള്ളി രേ​വ​തി സി​നി​മാ​ക്‌​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ടി​ക​ളെ തി​യ​റ്റ​റി​ലെ​ത്തി​ച്ച് സി​നി​മ കാ​ണി​ച്ചു. പ​ല​ര്‍​ക്കും ഇ​ത് ആ​ദ്യ സി​നി​മാ തി​യ​റ്റ​ര്‍ അ​നു​ഭ​വ​മാ​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ മ​ക​ള്‍ വി​സ്മ​യ മോ​ഹ​ന്‍​ലാ​ല്‍ അ​ഭി​ന​യി​ച്ച തു​ട​ക്കം സി​നി​മ​യാ​ണ് കു​ട്ടി​ക​ള്‍ ക​ണ്ട​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​നോ​ക്കി എ​ഡ്വേ​ര്‍​ഡും സെ​ക്ര​ട്ട​റി ബി​ജു ശി​വ​ദാ​സ​നും കു​ട്ടി​ക​ള്‍​ക്കൊ​പ്പം സി​നി​മ ക​ണ്ടു. രേ​വ​തി സി​നി​മാ​ക്‌​സ് ഉ​ട​മ സൂ​ര​ജ് കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കു​ക​യും ഇ​ട​വേ​ള​യി​ല്‍ ഭ​ക്ഷ​ണം ന​ല്‍​കു​ക​യും ചെ​യ്തു.

അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ തി​യ​റ്റ​ര്‍ സ​ന്ദ​ര്‍​ശ​നം. ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​വും ബ​ഡ്സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പ​മാ​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​മെ​ന്ന് ജി​നോ​ക്കി എ​ഡ്വേ​ര്‍​ഡ് പ​റ​ഞ്ഞു.

 

Tags : BUDS School students NattuVishasham DistrictNews

Recent News

Corehub Up