Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aleppo

ആലപ്പോയിൽ വെടിനിർത്തൽ; കുർദ് പോരാളികൾ സ്ഥലംവിട്ടു

ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ലെ ആ​​​ല​​​പ്പോ ന​​​ഗ​​​ര​​​ത്തി​​​ൽ സി​​​റി​​​യ​​​ൻ സേ​​​ന​​​യും കു​​​ർ​​​ദു​​​ക​​​ൾ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന സി​​​റി​​​യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്സ​​​സും (എ​​​സ്ഡി​​​എ​​​ഫ്) ത​​​മ്മി​​​ൽ ഒ​​​രാ​​​ഴ്ച നീ​​​ണ്ട ഏ​​​റ്റുമു​​​ട്ട​​​ൽ അ​​​വ​​​സാ​​​നി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ധ്യ​​​സ്ഥശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​ന്ന​​​തി​​​നു വ​​​ഴി​​​വ​​​ച്ച​​​ത്.

ആ​​​ല​​​പ്പോ ന​​​ഗ​​​ര​​​ത്തി​​​ലെ കു​​​ർ​​​ദ് ഭൂ​​​രി​​​പ​​​ക്ഷ മേ​​​ഖ​​​ല​​​ക​​​ളാ​​​യ ഷെ​​​യ്ഖ് മ​​​ഖ്സൂ​​​ദ്, അ​​​ഷ്റ​​​ഫി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സി​​​റി​​​യ​​​ൻ സേ​​​ന​​​യു​​​ടെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി. ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​സ്ഡി​​​എ​​​ഫ് പോ​​​രാ​​​ളി​​​ക​​​ൾ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ്ഥ​​​ലം​​​വി​​​ട്ടു. കു​​​ർ​​​ദു​​​ക​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലേ​​​ക്കാ​​ണു പോ​​​രാ​​​ളി​​​ക​​​ൾ പോ​​​യ​​​ത്.

എ​​​സ്ഡി​​​എ​​​ഫി​​​നെ സി​​​റി​​​യ​​​ൻ സേ​​​ന​​​യി​​​ൽ ല​​​യി​​​പ്പി​​​ക്കാ​​​നു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റി​​​നെ​​​ച്ചൊ​​​ല്ലി​​​യാ​​​ണ് ഒ​​​രാ​​​ഴ്ച നീ​​​ണ്ട യു​​​ദ്ധ​​​മു​​​ണ്ടാ​​​യ​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഷാ​​​ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഏ​​​കീ​​​കൃ​​​ത സി​​​റി​​​യ സ്ഥാ​​​പി​​​ക്കു​​​ന്നി​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​ണു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യ​​​ത്.

ആ​​​ല​​​പ്പോ ന​​​ഗ​​​ര​​​ത്തി​​​ൽ സി​​​റി​​​യ​​​ൻ സേ​​​ന​​​യ്ക്കു നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ലാ​​​ത്ത കു​​​ർ​​​ദ് ഭൂ​​​രി​​​പ​​​ക്ഷ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച സൈ​​​നി​​​കന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ചു. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 12 പേ​​​രേ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​ള്ളൂ​​​വെ​​​ങ്കി​​​ലും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്നു. ഷാ​​​ര ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന തു​​​ർ​​​ക്കി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ഒ​​​ഴി​​​വാ​​​ക്കാ​​​നാണ് അ​​​മേ​​​രി​​​ക്ക മ​​​ധ്യ​​​സ്ഥശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്

Latest News

Corehub Up