കൊല്ലപ്പള്ളി: കൊല്ലപ്പള്ളി പെട്രോള്‍ പമ്പിനു സമീപം ക്രെയിന്തട്ടിയുണ്ടായ അപകടത്തില്‍ കുറുമാന്തോട്ടത്തില് ആലീസ് ജോസഫ് (61) മരിച്ചു.
പെട്രോള്‍ പമ്പില്‍നിന്നു പുറത്തേക്ക് വന്ന ക്രെയിന്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന ആലീസ് ജോസഫിനെ ഇടിക്കുകയായിരുന്നു.
ക്രെയിനിന്റെ ടയര്‍ ആലീസിന്റെ തലയിലൂടെ കയറിയതിനെതുടര്‍ന്ന് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകട സമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നതായി പറയുന്നു.
ഭര്‍ത്താവ്: പരേതനായ ജോസഫ്. പരേത കൊല്ലപ്പള്ളി ഇലഞ്ഞിക്കല്‍ കുടുംബാഗം. മക്കള്‍: ജസ്റ്റിന്, ലിസ. മരുമക്കള്‍: മീന, ജോജോ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് അന്തീനാട് സെന്റ് ജോസഫ് പള്ളിയില്‍.