Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : All-India Sevens Football Tournament

Palakkad

അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണമെ​ന്‍റ് ജ​നു​വ​രി 9 മുതൽ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​നാ​ലാ​മ​ത് മു​ല്ലാ​സ് വെ​ഡിം​ഗ് സെ​ന്‍റ​ർ അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജ​നു​വ​രി ഒ​മ്പ​തു മു​ത​ൽ മു​ബാ​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കും.
ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ സീ​സ​ൺ പാ​സു​ക​ളു​ടെ വി​ത​ര​ണോ​

ദ്ഘാ​ട​ന​വും ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ജ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​എ​സ്എ​ഫ്എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എം​എ​ഫ്എ പ്ര​സി​ഡ​ന്‍റു​മാ​യ മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ണാ​ർ​ക്കാ​ട് എ​സ്എ​ച്ച്ഒ വി. ​വി​വേ​ക് സീ​സ​ൺ പാ​സു​ക​ൾ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ടി.​കെ. അ​ബു​ബ​ക്ക​ർ ബാ​വി​ക്ക് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ് സ്പോ​ൺ​സ​ർ ഷാ​ജി മു​ല്ല​പ്പ​ള​ളി മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ഷൗ​ക്ക​ത്ത് നെ​ല്ലി​പ്പു​ഴ, അ​ജ​യ​ൻ, അ​നീ​സ് ഗ​സ​ൻ​ഫ​ർ, ജ​ലീ​ൽ കു​ള​മ്പ​ൻ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ മു​ജി​ബ് പെ​രി​മ്പി​ടി, കെ. ​മ​ൻ​സൂ​ർ, പ്രേ​മ​രാ​ജ​ൻ, ക​ബീ​ർ, സ​ദ​ക്ക​ത്തു​ള്ള പ​ട​ല​ത്ത്, അ​ഷ​റ​ഫ് എ​ടേ​ര​ത്ത്, സി​ദ്ധി​ക്ക് മ​ച്ചി​ങ്ങ​ൽ, എം​എ​ഫ്എ ഭാ​ര​വാ​ഹി​ക​ളാ​യ ഫി​റോ​സ് ബാ​ബു, സ​ലിം മ​റ്റ​ത്തൂ​ർ, ഇ​ബ്രാ​ഹിം ഡി​ലൈ​റ്റ്, കെ.​പി. അ​ക്ബ​ർ, മു​ഹ​മ്മ​ദ​ലി ഫി​ഫ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up