മണ്ണാർക്കാട് ആരംഭിക്കുന്ന അഖിലേന്ത്യ സെവൻസ് ടൂർണമെന്റിന്റെ സീസൺ പാസുകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ. സജ്ന നിർവഹിക്കുന്നു.
മണ്ണാർക്കാട്: മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന പതിനാലാമത് മുല്ലാസ് വെഡിംഗ് സെന്റർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി ഒമ്പതു മുതൽ മുബാസ് ഗ്രൗണ്ടിൽ ആരംഭിക്കും.
ടൂർണമെന്റിനോടനുബന്ധിച്ച് പുറത്തിറക്കിയ സീസൺ പാസുകളുടെ വിതരണോ
ദ്ഘാടനവും ബ്രോഷർ പ്രകാശനവും നടന്നു. നഗരസഭ ചെയർപേഴ്സൺ കെ. സജ്ന ഉദ്ഘാടനം ചെയ്തു. എഎസ്എഫ്എ സംസ്ഥാന പ്രസിഡന്റും എംഎഫ്എ പ്രസിഡന്റുമായ മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു.
മണ്ണാർക്കാട് എസ്എച്ച്ഒ വി. വിവേക് സീസൺ പാസുകൾ സാമൂഹ്യ പ്രവർത്തകൻ ടി.കെ. അബുബക്കർ ബാവിക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ടൂർണമെന്റ് സ്പോൺസർ ഷാജി മുല്ലപ്പളളി മുഖ്യാതിഥിയായി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ബഷീർ, കൗൺസിൽ അംഗങ്ങളായ ഷൗക്കത്ത് നെല്ലിപ്പുഴ, അജയൻ, അനീസ് ഗസൻഫർ, ജലീൽ കുളമ്പൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ മുജിബ് പെരിമ്പിടി, കെ. മൻസൂർ, പ്രേമരാജൻ, കബീർ, സദക്കത്തുള്ള പടലത്ത്, അഷറഫ് എടേരത്ത്, സിദ്ധിക്ക് മച്ചിങ്ങൽ, എംഎഫ്എ ഭാരവാഹികളായ ഫിറോസ് ബാബു, സലിം മറ്റത്തൂർ, ഇബ്രാഹിം ഡിലൈറ്റ്, കെ.പി. അക്ബർ, മുഹമ്മദലി ഫിഫ തുടങ്ങിയവർ പങ്കെടുത്തു.
Tags : All-India Sevens Football Tournament Nattuvishesham DistrictNews