Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allegation That Police

Alappuzha

ജ​ന​കീ​യ ഡോ​ക്ട​റെ ആ​ദ​രി​ക്കാനെത്തിയ ഉ​ട​മ​ക​ൾ​ക്കെ​തി​രെ പൊലിസ് പെ​റ്റി​ക്കേ​സ് എ​ടു​ത്ത​താ​യി ആ​ക്ഷേ​പം ­

രാ​മ​ങ്ക​രി: കു​ട്ട​നാ​ടി​ന്‍റെ കു​ടും​ബ ഡോ​ക്ട​റാ​യി ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രു​ന്ന ഡോ ​എം.​എ​സ്. ന​വീ​നെ ആ​ദ​രി​ക്കു​ന്ന​തി​ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ന​വം​ബ​ർ ഒന്നിന് ​എ​സ്എ​ൻഡി ​പി​യോ​ഗം രാ​മ​ങ്ക​രി ഏഴാം ന​ന്പ​ർ ശാ​ഖാ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ന​വീ​നം 2026' പ​രി​പാ​ടി​ക്ക് എ​ത്തി​ച്ചേ​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി എ ​സി റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തതിന് പൊലിസ് പെ​റ്റി​ക്കേ​സ് ചു​മ​ത്തി ദ്രോ​ഹി​ച്ച​താ​യി ആ​ക്ഷേ​പം.

ന​വം​ബ​ർ ഒന്നിന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ എ ​സി ക​നാ​ലി​ലൂ​ടെ അ​ര​യ​ന്ന​ത്തോ​ണി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ല​ഘോ​ഷ​യാ​ത്ര വീ​ക്ഷി​ക്കാ​നും തു​ട​ർ​ന്ന് ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാനു​മാ​യാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും വാ​ഹ​ന​ത്തി​ലെ​ത്തി​യ​ത്. രാ​ഷ്്‌ട്രി​യ ക​ക്ഷി​ക​ളു​ടെ​യും സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നു​മു​ന്പും ഇ​തു​പോ​ലെ​യു​ള്ള പ​രി​പാ​ടി​ക​ൾ എ ​സി റോ​ഡി​നോ​ട് ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ജനകീയനായ ഡോക്ടറെ ആദരിക്കാന്ഡ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യാ​യിട്ടും പൊ​ലി​സി​ന ്ന ധാർഷ്ട്യം കാട്ടിയെന്നാണ് ആക്ഷേപം.ട്രാ​ഫി​ക് ബ്ലോ​ക്ക് ഒ​ഴി​വാ​​ക്കിയാണ് ത​ങ്ങ​ൾഭാ​ഗ​ പരിപാടി സംഘടിപ്പിച്ചതെന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പൊ​ലി​സ് അ​നാ​വ​ശ്യ​മാ​യി സ്വീ​ക​രി​ച്ച നി​യ​മ ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും സംഘാടകർ ആ​വ​ശ്യ​പ്പെ​ട്ടു .

Latest News

Corehub Up