പ്രതീകാത്മക ചിത്രം
രാമങ്കരി: കുട്ടനാടിന്റെ കുടുംബ ഡോക്ടറായി കഴിഞ്ഞ 50 വർഷമായി സേവനം അനുഷ്ഠിച്ചുവരുന്ന ഡോ എം.എസ്. നവീനെ ആദരിക്കുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് എസ്എൻഡി പിയോഗം രാമങ്കരി ഏഴാം നന്പർ ശാഖാങ്കണത്തിൽ സംഘടിപ്പിച്ച ‘നവീനം 2026' പരിപാടിക്ക് എത്തിച്ചേർന്ന വാഹനങ്ങൾ അനധികൃതമായി എ സി റോഡരികിൽ പാർക്ക് ചെയ്തതിന് പൊലിസ് പെറ്റിക്കേസ് ചുമത്തി ദ്രോഹിച്ചതായി ആക്ഷേപം.
നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടോടെ എ സി കനാലിലൂടെ അരയന്നത്തോണിയിൽ സംഘടിപ്പിച്ച ജലഘോഷയാത്ര വീക്ഷിക്കാനും തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനുമായാണ് ഭൂരിഭാഗം ആളുകളും വാഹനത്തിലെത്തിയത്. രാഷ്്ട്രിയ കക്ഷികളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തിൽ ഇതിനുമുന്പും ഇതുപോലെയുള്ള പരിപാടികൾ എ സി റോഡിനോട് ചേർന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
ജനകീയനായ ഡോക്ടറെ ആദരിക്കാന്ഡ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയായിട്ടും പൊലിസിന ്ന ധാർഷ്ട്യം കാട്ടിയെന്നാണ് ആക്ഷേപം.ട്രാഫിക് ബ്ലോക്ക് ഒഴിവാക്കിയാണ് തങ്ങൾഭാഗ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. പൊലിസ് അനാവശ്യമായി സ്വീകരിച്ച നിയമ നടപടി പിൻവലിക്കാൻ തയാറാകണമെന്നും സംഘാടകർ ആവശ്യപ്പെട്ടു .
Tags : police registered a petty case nattuvishesham district news deepika news Allegation that police registered a petty case against pet owners