വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം
മങ്കൊമ്പ്: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി നെടുമുടി ചൈൽഡ് ഫ്രണ്ട്ലി പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മത്സരം നെടുമുടി എസ്ഐ ജി. സുധിമോൻ ഉദ്ഘാടനം ചെയ്തു. എസ്ഐ അനുകുമാർ, സിപിഒ അനു മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ടി.കെ. ഗ്രേസിക്കുട്ടി എന്നിവർ പ്രസംഗിച്ചു. കുട്ടികളിൽ സർഗാത്മകതയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം പൊലിസും കുട്ടികളും തമ്മിലുള്ള സൗഹൃദവും വിശ്വാസവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Tags : organized. Nattuvishesham Districtnews