ചിറ്റാരിക്കാൽ: തോമാപുരം ഫൊറോന കാറ്റക്കറ്റിക്കൽ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി എൻലൈറ്റ് 2കെ26 ഏകദിന സെമിനാർ കടുമേനി സെന്റ് മേരീസ് പള്ളിയിയിലും പാലാവയൽ സെന്റ് ജോൺസ് പള്ളിയിലും നടത്തി.
തോമാപുരം ഫൊറോന വികാരി ഫാ. ഡോ. മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്തു. കടുമേനിയിൽ പള്ളി വികാരി ഫാ. ജോസഫ് കാവനാടിയും പാലാവയലിൽ പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെയും അധ്യക്ഷത വഹിച്ചു. പ്രഫ. ഷിജിത് കുഴുവേലിൽ, ഫാ. പോൾ മുണ്ടയ്ക്കൽ, ഫാ.അജേഷ് തുരുത്തേൽ, ദിലീപ് തെങ്ങുംപള്ളിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. റെജി മടുക്കാങ്കൽ, സജി വള്ളോപ്പള്ളിൽ, ടോമിച്ചൻ വട്ടോത്ത് എന്നിവർ പ്രസംഗിച്ചു.