ട്രാവന്‍കൂര്‍ മെഡിസിറ്റിയില്‍ സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് പെയിന്‍ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്പശാല ഡോ. ഗൗതം ദാസ് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: വിട്ടുമാറാത്ത വേദനയ്ക്ക് ശസ്ത്രക്രിയ മാത്രമല്ല നൂതന ചികിത്സാ രീതികളും ഫലപ്രദമാണെന്ന് കേരള സ്റ്റേറ്റ് പെയിന്‍ കോണ്‍ഫറന്‍സ്. ട്രാവന്‍കൂര്‍ മെഡിസിറ്റിയില്‍ സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് പെയിന്‍ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിൽപശാലയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴുത്തുവേദന, സന്ധിവേദന, നാഡീസംബന്ധമായ വേദന എന്നിവക്ക് പരിഗണിക്കാവുന്ന വിവിധ ചികിത്സാ മാര്‍ഗങ്ങളെക്കുറിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ചര്‍ച്ച ചെയ്തത്.
അനാട്ടമി വിദഗ്ധരും പെയിന്‍ ഫിസിഷ്യന്മാരും സംയുക്തമായാണ് ശില്പശാല നയിച്ചത്. ശരീരത്തിലെ വിവിധ നാഡികളുടെ സ്ഥാനം, അവയുടെ ക്ലിനിക്കല്‍ പ്രാധാന്യം, വേദന ചികിത്സയില്‍ കൃത്യമായ സൂചി പ്രവേശനത്തിന്റെ ആവശ്യകത എന്നിവ പ്രായോഗികമായി അവതരിപ്പിച്ചു. രോഗിയുടെ അവസ്ഥ വിലയിരുത്തിയശേഷം അനുയോജ്യമായ ചികിത്സ തെരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം സെമിനാറില്‍ വ്യക്തമാക്കി.
ഡോ. ഗൗതം ദാസ് ദ്ഘാടനം ചെയ്തു. സൊസൈറ്റി ഫോര്‍ സ്റ്റെഡി ഓഫ് പെയിന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. നിഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. വിനീത ജി ഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓര്‍ഗനൈസിംഗ് ചെയര്മാന് എം.എല്‍. ബിജു സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എന്‍. ഫിറോസ് ഖാന് നന്ദിയും പറഞ്ഞു.