മൂവാറ്റുപുഴ: മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ബോധവത്കരണവുമായി മാറാടി എല്‍സ്റ്റണ്‍ എബ്രഹാം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ മാറാടി വാക്കത്തണ്‍ സംഘടിപ്പിച്ചു. മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും സംഘടിപ്പിച്ച വാക്കത്തണ്‍ ഗവ. താലൂക്ക് ഹോസ്പിറ്റല്‍ പീഡിയാട്രിക് വിഭാഗം ഡോ. ജെലി മേരി ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു.
മാറാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ തേജസ് ജോണ്‍ അധ്യക്ഷനായി. ചടങ്ങില്‍ എക്സൈസ് ഓഫീസര്‍ നന്ദു സന്ദേശം നല്കി.ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്, മാറാടി യുവധാര ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്, എന്നിവയുടെ മുഖ്യപങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വാക്കത്തണ്‍ മാറാടി മണ്ണത്തൂര്ക്കവല ജംഗ്ഷനില്‍ സമാപിച്ചു.
Tags : nattu vishesham word was organized.