ഫെസ്റ്റ് പ്രിൻസിപ്പൽ പ്രഫ.പി.എം. ജാസ്മിൻ ഉദ്ഘാടനം ചെയ്യുന്നു.
മണ്ണാർക്കാട്: കർക്കടക മാസത്തിന്റെ സാംസ്കാരികവും പാരമ്പര്യപരവുമായ സവിശേഷതകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി എംഇഎസ് കല്ലടി കോളജിൽ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ.പി.എം. ജാസ്മിൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പത്തില പ്രദർശനം, ദശപുഷ്പ പ്രദർശനം, നാടൻ പലഹാരമേള, ഔഷധക്കഞ്ഞി വിതരണം എന്നിവ സംഘടിപ്പിച്ചു. ബോട്ടണി വിഭാഗം മേധാവി എം.കെ. നസീമ, എ.എ. മുഹ്സിന എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Districtnews organized.