x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ന്‍ ല​ഹ​രിവി​രു​ദ്ധ ക്ലാ​സ് സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: September 21, 2026 01:33 AM IST | Updated: September 21, 2026 01:33 AM IST

പ​ന്മ​ന മ​ന​യി​ല്‍ എ​സ്ബി​വി​ജി​എ​ച്ച്എ​സ്എ​സി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ല്‍.

 കൊ​ട്ടി​യം:​ കൊ​ല്ലം സി​റ്റി പൊലിസ് ജി​ല്ല​യി​ലെ സ്റ്റു​ഡ​ന്‍റ് പൊലിസ് കേ​ഡ​റ്റ് പ്രോ​ജ​ക്‌ട് യൂ​ണി​റ്റു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ കേ​ഡ​റ്റു​ക​ള്‍ തൂ​ഫാ​ന്‍ ല​ഹ​രിവി​രു​ദ്ധ ക്ലാ​സു​ക​ളും രാ​ജ്യ​ത്ത് നി​ല​വി​ല്‍ വ​ന്ന ഭാ​ര​തീ​യ ന്യാ​യസം​ഹി​ത ക്ലാ​സു​ക​ളും വേ​ള്‍​ഡ് ക്ലീ​ന​പ്പ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശു​ചീ​ക​ര​ണ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

43 യൂ​ണി​റ്റു​ക​ളി​ലാ​യി 3420 കേ​ഡ​റ്റു​ക​ള്‍​ക്കാ​ണ് പ​ദ്ധ​തി​യി​ല്‍ ഇ​പ്പോ​ള്‍ ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​ള്ള​ത്. ജി​ല്ലാ പൊലിസ് മേ​ധാ​വി എം. ​ഹേ​മ​ല​ത, ഡി​സ്ട്രി​ക്‌ട് നോ​ഡ​ല്‍ ഓ​ഫിസ​ര്‍ സു​രേ​ഷ് എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​ഡി​എ​ന്‍​ഒ രാ​ജേ​ഷ് കോ - ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ഹീ​ര്‍ ക​മ്യൂ​ണി​റ്റി പൊലി​സ് ഓ​ഫിസ​ര്‍​മാ​രാ​യ അ​ധ്യാ​പ​ക​ര്‍, സ്‌​കൂ​ള്‍ ചാ​ര്‍​ജു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews organized.

Recent News

Corehub Up