മഞ്ചംമൂല കടവിൽ നടന്ന ജനസേവാ ചാരിറ്റബിൾ സൊസൈറ്റിയുടെ 26-ാം വാർഷികാഘോഷവും നാലാമത് ശ്രീനാരായണ ഗുരുദേവ ട്രോഫി വള്ളംകളി മത്സരവും മേയർ വി.വി.രാജേഷ് ഉദ്ഘാടന
നെടുമങ്ങാട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെ പുതുക്കുളങ്ങര ജനസേവ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ട്രോഫി വള്ളംകളി വേറിട്ട അനുഭവമായി.
ചെറിയ വള്ളങ്ങളുടെ മത്സരത്തിൽ പടക്കുതിര ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബിബിസി ചുണ്ടൻ രണ്ടാം സ്ഥാനവും കാക്കാമൂല ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വലിയ വള്ളങ്ങളുടെ മത്സരത്തിൽ ബിബിസി ചുണ്ടൻ ഒന്നാംസ്ഥാനം സ്വന്തമാക്കി. വടക്കേക്കര ചുണ്ടൻ രണ്ടാം സ്ഥാനവും കാക്കാമൂല ചുണ്ടൻ മൂന്നാം സ്ഥാനവും ലഭിച്ചു.
മഞ്ചംമൂല കടവിൽ നടന്ന ജനസേവാ ചാരിറ്റബിൾ സൊസൈറ്റിയുടെ 26-ാം വാർഷികാഘോഷവും നാലാമത് ശ്രീനാരായണ ഗുരുദേവ ട്രോഫി വള്ളംകളി മത്സരവും മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ പ്രദീപ് നാരായണൻ അധ്യക്ഷത വഹിച്ചു.
അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ സമ്മാന ദാനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബബിത, രക്ഷാധികാരി സി.ശിവൻകുട്ടി, ജനസേവ ഡയറക്ടർ പുതുക്കുളങ്ങര അനിൽ കുമാർ, പഞ്ചായത്ത് അംഗങ്ങളായ ദിവ്യ അനിൽ കുമാർ, ഷീജ ജയൻ, സരിത, പുളിമൂട് സുനിൽ സംഘാടക സമിതി കൺവീനർ അരുവിയോട് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.