ഓവറോള്‍ കരസ്ഥമാക്കിയ മുട്ടാര്‍ സെന്റ് ജോര്‍ജ് എല്‍പിഎസ് ടീം
മുട്ടാര്‍: തലവടി ഉപജില്ലാ കലോത്സവത്തില്‍ മുട്ടാര്‍ സെന്റ് ജോര്‍ജ് എല്‍പിഎസിന് ഓവറോള്‍ കിരിടം. 65 ല്‍ 65 പോയിന്റും നേടിയാണ് മുട്ടാര്‍ സെന്റ് ജോര്‍ജ് എല്‍പി സ്കൂള്‍ ഓവര്‍റോള്‍ ട്രോഫി നേടിയത്.
പങ്കെടുത്ത എല്ലാ ഇനങ്ങള്‍ക്കും എ ഗ്രേഡ് നേടി. സ്കൂളില്‍ നടന്ന അനുമോദന സമ്മേളനം മാനേജര്‍ ഫാ. ജോണ്‍ വി. തടത്തില്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത് വിജയികളായ വിദ്യാര്‍ഥികളെയും ഹെഡ്മിസ്ട്രസ് ആന്‍സി എം. ജോസഫിനെയും അധ്യാപകരെയും സ്കൂള്‍ മാനേജര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് നടന്ന ആഹ്ലാദ പ്രകടനം അസി.മാനേജര്‍ ഫാ. അജോ കൊല്ലംപറമ്പില്‍ ഫ്ലാഗ് ഓഫ് ചെയ്തു. പിറ്റിഎ പ്രസിഡന്റ് റിബിന് സി. ജോണ്‍, അധ്യാപകരായ റോസ്മി തോമസ്, ജിമിന് ജോസ്, ജെ.ബി. പ്രസീബ, ജിതിന് ജയിംസ്, ഉഷാ ബിജു എന്നിവര്‍ നേതൃത്വം നല്കി.
Tags : St. George LP School Nattuvishesham Districtnews