x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ൽ​ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കും: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

വെബ്ഡെസ്ക്
Published: November 10, 2026 10:16 PM IST | Updated: November 10, 2026 10:16 PM IST

ആ​റു​ക​ളി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും ചെ​ളി​യും എ​ക്ക​ലും നീ​ക്കം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ക​രി​മ്പു​ക​യം ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ജ​ല​ശു​ദ്ധീ​ക​ണ​ശാ​ല​യു​ടെ നി​ര്‍​മ

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ള​യ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും ന​ദി​ക​ളി​ലെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റു​ക​ളു​ടെ​യും പു​ഴ​ക​ളു​ടെ​യും അ​ടി​ത്ത​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി, മ​ണ​ൽ, എ​ക്ക​ൽ എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​മാ​യ ക​രി​മ്പു​ക​യ​ത്ത് ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന​ത്ത് ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഇ​തു പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വേ​ന​ൽ​ക്കാ​ല​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​രി​മ്പു​ക​യം ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 60 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​നി പ​ത്യാ​ല, അ​മ്പി​ളി സ​ജീ​വ​ൻ, വാ​ർ​ഡം​ഗം റി​ജോ വാ​ളാ​ന്ത​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ അ​ഗ​സ്തി, ത​ഹ​സി​ൽ​ദാ​ർ പി.​എ​സ്. സു​നി​ൽ​കു​മാ​ർ, വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണി​മ​ല, മീ​ന​ച്ചി​ൽ, മൂ​വാ​റ്റു​പു​ഴ ആ​റു​ക​ളി​ലും പ്ര​ധാ​ന തോ​ടു​ക​ളി​ലു​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ന​ദി​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും അ​ടി​ത്ത​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി, മ​ണ​ൽ, എ​ക്ക​ൽ എ​ന്നി​വ നീ​ക്കം ചെ​യ്ത് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ലൂ​ടെ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന​തും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യും കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​വും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ദി​ക​ളി​ലെ​യും തോ​ടു​ക​ളി​ലെ​യും ത​ട​സ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Tags : Crisis in Jal Jeevan Mission Nattuvishesham DistrictNews

Recent News

Corehub Up