Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AllegedCrime

വിചാരണ കൂടാതെയുള്ള കസ്റ്റഡിക്കെതിരേ സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: എ​ത്ര ഗൗ​ര​വ​മേ​റി​യ കു​റ്റ​കൃ​ത്യ​മാ​ണെ​ങ്കി​ലും വി​ചാ​ര​ണ​യ്ക്കു മു​മ്പു​ള്ള ദീ​ർ​ഘ​കാ​ല ത​ട​വ് ശി​ക്ഷ​യാ​യി മാ​റ​രു​തെ​ന്നും ഇ​ത് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി.

രാ​ജ​സ്ഥാ​നി​ലെ ജല്‍ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലെ ടെ​ൻ​ഡ​ർ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ കോ​ൺ​ഗ്ര​സ് മ​ന്ത്രി മ​ഹേ​ഷ് ച​ന്ദ്ര ജോ​ഷി, മു​കേ​ഷ് പ​ഥ​ക് എ​ന്നി​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ദീ​പ​ങ്ക​ർ ദ​ത്ത, ശീ​ൽ ന​ഗു എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​നെ നി​രീ​ക്ഷ​ണം.

ഇ​രു​വ​ർ​ക്കു​മെ​തി​രെ​യു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും രേ​ഖ​ക​ളെ​ല്ലാം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ക​സ്റ്റ​ഡി​യി​ലാ​യ​തി​നാ​ൽ തു​ട​ർ​ച്ച​യാ​യ ക​സ്റ്റ​ഡി ആ​വ​ശ്യ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

22 പ്ര​തി​ക​ളും 124 സാ​ക്ഷി​ക​ളും ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പേ​ജു​ക​ളു​ടെ രേ​ഖ​ക​ളു​മു​ള്ള കേ​സി​ൽ വി​ചാ​ര​ണ വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​തും ഇ​തി​ന​കം പ്ര​തി​ക​ൾ അ​നു​ഭ​വി​ച്ച ത​ട​വ് കാ​ലാ​വ​ധി​യും സ​മാ​ന​കേ​സു​ക​ളി​ൽ മ​റ്റു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന കാ​ര്യ​വും കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തു.

72കാ​ര​നാ​യ മ​ഹേ​ഷ് ച​ന്ദ്ര ജോ​ഷി അ​ഞ്ചു മാ​സ​ത്തി​ലേ​റെ​യും മു​കേ​ഷ് പ​ഥ​ക് എ​ട്ടു മാ​സ​ത്തോ​ള​വു​മാ​യി ക​സ്റ്റ​ഡി​യി​ലാ​ണ്.

Latest News

Corehub Up