Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Altercation Between Private Bus Staff

Kozhikode

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ൽ കൈയാ​ങ്ക​ളി; പൊ​ലി​സ് കേ​സെ​ടു​ത്തു


കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് റൂ​ട്ടി​ലെ സ​ര്‍​വീ​സ് സ​മ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം മൂ​ത്ത് ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പ​ന്തി​ര​ങ്കാ​വ് പൊ​ലി​സ് കേ​സെ​ടു​ത്തു.

ബ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് കോ​ന്ത​നാ​രി സ​ലീ​ന പാ​ല​സി​ന് സ​മീ​പ​മാ​ണ് യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ല്‍ വ​ച്ച് ജീ​വ​ന​ക്കാ​ര്‍ ഏ​റ്റു​മു​ട്ടി​യ​ത്. പ്ര​കോ​പി​ത​രാ​യ ജീ​വ​ന​ക്കാ​ര്‍ ബ​സി​ന്‍റെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. പെ​രു​മ​ണ്ണ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഇ​ഷി​ക​മോ​ള്‍, പൊ​ക്കു​ന്ന് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഗു​രു​കൃ​പ എ​ന്നീ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി കോ​ട്ട​പ്പ​റ​മ്പ്, ക​ല്ലാ​യി റോ​ഡ്, എം​സി​സി ബാ​ങ്ക് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബ​സു​ക​ള്‍ ത​മ്മി​ല്‍ ത​ട്ടി​ക്ക​ലും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ന​ട​ന്നി​രു​ന്നു. കോ​ന്ത​നാ​രി​യി​ല്‍ ഗു​രു​കൃ​പ ബ​സ് നി​ര്‍​ത്തി​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​യി.

ഇ​തി​നി​ടെ ബ​സു​ക​ളു​ടെ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു. നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ടാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​രെ പി​ന്തി​രി​പ്പി​ച്ച​ത്. ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​വും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത യാ​ത്ര​യ്ക്കും ഭീ​ഷ​ണി​യാ​കു​ന്ന​താ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

Latest News

Corehub Up