Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alumni

Pathanamthitta

മാ​ക്‌​ഫാ​സ്റ്റി​ൽ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭം

തി​രു​വ​ല്ല : മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് 2024 എം​സി​എ ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ര​ഭ​മാ​യ ആ​രോ​ഹ് കോ​ർ ഡി​ജി​റ്റ​ൽ എ​ൽ​എ​ൽ​പി മാ​ക്ഫാ​സ്റ്റ് സ്കൈ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പൽ ഡോ. ​വ​ര്‍​ഗീ​സ് കെ. ​ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​ഡോ. തോ​മ​സ്കു​ട്ടി പ​തി​നെ​ട്ടി​ൽ ദീ​പം തെ​ളി​ച്ചു. എ​ച്ച്ഒ​ഡി പ്ര​ഫ. ടി​ജി തോ​മ​സ്, ഡോ. ​സ്മി​ത വി​ജ​യ​ൻ, എ​ൻ. ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​ധു​നി​ക ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ബി​സി​ന​സു​ക​ൾ​ക്ക് വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ളു​മാ​യാ​ണ് ആ​രോ​ഹ് കോ​ർ ഡി​ജി​റ്റ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​സ്റ്റം ആ​പ്പു​ക​ൾ, വെ​ബ് ആ​പ്പു​ക​ൾ, മൊ​ബൈ​ൽ ആ​പ്പു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര​മാ​യ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളാ​ണ് സ്ഥാ​പ​നം ന​ൽ​കു​ന്ന​ത്.

ബി​സി​ന​സ് ക​ൺ​സ​ൾ​ട്ടിം​ഗ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്, ലോ​ഗോ ആ​ൻ​ഡ് ബ്രാ​ൻ​ഡിം​ഗ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും സ്ഥാ​പ​ന​ത്തി​ന്റെ പ്ര​ധാ​ന മേ​ഖ​ല​ക​ളാ​ണ്. എം​സി​എ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്ന ജെ. ​ആ​ദി​ത്യ​ൻ, രാ​ഹു​ല്‍ കൃ​ഷ്ണ​ൻ, എ​സ്. ന​ന്ദു, പി.​വി. ജ​യ​ല​ക്ഷ്മി, ജെ​സ്വി​ൻ ജെ​യിം​സ് എ​ന്നി​വ​രാ​ണ് സം​രം​ഭ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

National

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി ക്രി​സ്മ​സ് ആ​ഘോ​ഷ​വും കേ​ന്ദ്ര സെ​ക്ര​ട്ട​റി സി​ബി​ക്ക് സ്വീ​ക​ര​ണ​വും

ന്യൂ​ഡ​ൽ​ഹി: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഡ​ൽ​ഹി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്ര​ട്ട​റി(​വെ​സ്റ്റ്) യാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി സി​ബി ജോ​ർ​ജി​ന് സ്വീ​ക​ര​ണ​വും ബു​ധ​നാ​ഴ്ച ന​ട​ക്കും.

കേ​ര​ള ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങ് കേ​ന്ദ്ര​മ​ന്ത്രി​യും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡ​ൽ​ഹി അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ൽ സി​ബി ജോ​ർ​ജി​നെ മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ക്കും.

കേ​ര​ള​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ്ര​ഫ. കെ.​വി. തോ​മ​സ്, സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി കു​ര്യ​ൻ ജോ​സ​ഫ്, എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ആ​ന്‍റോ ആ​ന്‍റ​ണി, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മു​ൻ അം​ബാ​സ​ഡ​ർ​മാ​രാ​യ കെ.​പി. ഫാ​ബി​യ​ൻ, വേ​ണു രാ​ജാ​മ​ണി, സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ റ​വ. ഡോ. ​മാ​ത്യു കോ​യി​ക്ക​ൽ, ദൂ​ര​ദ​ർ​ശ​ൻ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ സ​തീ​ഷ് ന​ന്പൂ​തി​രി​പ്പാ​ട്, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

അ​ലു​മ്നി സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ഇ​മ്മാ​നു​വ​ൽ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​ർ​ജ് കു​രു​വി​ള ന​ന്ദി​യും പ​റ​യും. ഡ​ൽ​ഹി ഷ​ഹീ​ബാ​ബാ​ദ് സെ​ന്‍റ് ജൂ​ഡ് പ​ള്ളി യു​വ​സം​ഘം ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

Latest News

Corehub Up