മാക്ഫാസ്റ്റ് വിദ്യാര്‍ഥികളുടെ സംരഭമായ ആരോഹ് കോർ ഡിജിറ്റൽ എൽഎൽപിയുടെ ഉദ്ഘാടനം ഫാ.ഡോ.തോമസുകുട്ടി പതിനെട്ടിൽ നിർവഹിക്കുന്നു.
തിരുവല്ല : മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് 2024 എംസിഎ ബാച്ചിലെ വിദ്യാര്‍ഥികളുടെ സംരഭമായ ആരോഹ് കോർ ഡിജിറ്റൽ എൽഎൽപി മാക്ഫാസ്റ്റ് സ്കൈ വിഭാഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കോളജ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് കെ. ചെറിയാന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജർ ഫാ. ഡോ. തോമസ്കുട്ടി പതിനെട്ടിൽ ദീപം തെളിച്ചു. എച്ച്ഒഡി പ്രഫ. ടിജി തോമസ്, ഡോ. സ്മിത വിജയൻ, എൻ. ഗോപകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ബിസിനസുകൾക്ക് വളർച്ച കൈവരിക്കാൻ സഹായിക്കുന്ന വിവിധ സേവനങ്ങളുമായാണ് ആരോഹ് കോർ ഡിജിറ്റൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കസ്റ്റം ആപ്പുകൾ, വെബ് ആപ്പുകൾ, മൊബൈൽ ആപ്പുകൾ എന്നിവ ഉൾപ്പെടെ സമഗ്രമായ ഡിജിറ്റൽ സേവനങ്ങളാണ് സ്ഥാപനം നൽകുന്നത്.
ബിസിനസ് കൺസൾട്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ലോഗോ ആൻഡ് ബ്രാൻഡിംഗ് തുടങ്ങിയ സേവനങ്ങളും സ്ഥാപനത്തിന്റെ പ്രധാന മേഖലകളാണ്. എംസിഎ വിദ്യാർഥികളായിരുന്ന ജെ. ആദിത്യൻ, രാഹുല്‍ കൃഷ്ണൻ, എസ്. നന്ദു, പി.വി. ജയലക്ഷ്മി, ജെസ്വിൻ ജെയിംസ് എന്നിവരാണ് സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
Tags : District News Nattuvishesham Alumni MacFAST