x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്ക് ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല: സി.​ആ​ർ. നീ​ല​ക​ണ്ഠൻ

വെബ് ഡെസ്ക്
Published: November 2, 2026 07:40 AM IST | Updated: November 2, 2026 07:40 AM IST

പുതുക്കാട് റെയിൽവേ മേൽപാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പുതുക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ആക്‌ഷന്‍ കൗണ്‍സിൽ നടത്തിയ ജനകീയ പ്രതിഷേധ സായാഹ്നം സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.

പു​തു​ക്കാ​ട്: ആ​വ​ശ്യ​ങ്ങ​ളി​ലൂ​ന്നി​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ങ്ങ​ളി​ല്ലാ​ത്ത ജ​ന​കീ​യ സ​മ​ര​ങ്ങ​ളാ​ണ് വി​ജ​യി​ക്കു​ക​യെ​ന്നും സി.​ആ​ർ. നീ​ല​ക​ണ്‌​ഠ​ൻ പ​റ​ഞ്ഞു. പു​തു​ക്കാ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​തു​ക്കാ​ട് റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജ് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ൽ ന​ട​ത്തി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന​ലെ വൈ​കീ​ട്ട് പാ​ഴാ​യി സെ​ന്‍റ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​സി. കാ​ർ​ത്തി​കേ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജി. മോ​ഹ​ന​ൻ, ഇ.​വി. അ​രു​ൺ​ദാ​സ്, സി​ജോ എ​ട​പ്പ​ള്ളി വി​ത്സ​ൺ പി​ടി​യ​ത്, ബെ​ന്നി തെ​ക്കി​നി​യ ത്ത്, ​എ​ൻ.​വി. ജ​യ​രാ​ജ്, സീ​മ മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചാ​ൽ പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ പാ​ഴാ​യി, ചെ​റു​വാ​ള്‍, നെ​ടു​മ്പാ​ള്‍, ക​ട​ലാ​ശേ​രി, പ​റ​പ്പൂ​ക്ക​ര, വ​ല്ല​ച്ചി​റ, തൊ​റ​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.പു​തു​ക്കാ​ട് തൊ​റ​വ് ഗേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​തു​ക്കാ​ട് റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജി​നു​ള്ള സ്ഥ​ല​മെ​ടു​പ്പ് 2022 ല്‍ ​പൂ​ർ​ത്തി​യാ​യ​താ​ണ്. 2024 ല്‍ ​റെ​യി​ല്‍​വേ​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ചു. കി​ഫ്ബി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ണി​ക്കാ​യി മൂ​ന്ന് ത​വ​ണ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. എ​ന്നാ​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് 18.87 ശ​ത​മാ​നം അ​ധി​ക​മാ​യ​തി​നാ​ല്‍ ആ​ര്‍.​ബി.​ഡി.​സി.​കെ. ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍​ക്ക് സാ​മ്പ​ത്തി​ക അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജി​ന്‍റെ പ​ണി അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്.

Tags :

Recent News

Corehub Up