x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​വ​ര​മ്പി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണം

വെബ് ഡെസ്ക്
Published: November 2, 2026 07:35 AM IST | Updated: November 2, 2026 07:35 AM IST

ന​ട​വ​ര​മ്പ് ചി​റ​വ​ള​വി​ലെ റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന ന​ട​വ​ര​മ്പ് പ്ര​ദേ​ശം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ള

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ട​വ​ര​മ്പ് ചി​റ​വ​ള​വി​ലെ റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​വ​ര​മ്പ് പ്ര​ദേ​ശ​ത്തേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം ദി​വ​സ​ങ്ങ​ളാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ള വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തൃ​ശൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

റോ​ഡ് വി​ക​സ​നം അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും കു​ടി​വെ​ള്ള വി​ത​ര​ണം ദി​വ​സ​ങ്ങ​ളോ​ളം ത​ട​സ​പ്പെ​ടു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്. കു​ടി​വെ​ള്ള പ്ര​ശ്‌​നം മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ട് താ​ല്‍​ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യ ന​ട​വ​ര​മ്പ് പ്ര​ദേ​ശ​ത്തെ യാ​ത്രാ​സൗ​ക​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ഷ്മ സ​ലീ​ഷ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​നോ​യ് ഐ​ക്ക​ര​പ്പ​റ​മ്പി​ല്‍, വാ​ര്‍​ഡം​ഗം അ​യ്യ​പ്പ​ന്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ജി​ത സു​രേ​ഷ്, ക​ല്ലം​കു​ന്ന് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​വും സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ അ​നി​ല്‍​കു​മാ​ര്‍, പി.​കെ. ജ​യ​ന്‍ ന​ട​വ​ര​മ്പ് എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up