കുണ്ടന്നൂരിൽ അപകടത്തിൽപ്പെട്ട കാറും ട്രാവലറും.
എരുമപ്പെട്ടി: കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിൽ കുണ്ടന്നൂരിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്കേറ്റു. ഇന്നലെ വൈകീട്ട് നാലോടെ കുണ്ടന്നൂർ ഏഥൻ ഓഡിറ്റോറിയത്തിനു മുന്നിലാണ് അപകടമുണ്ടായത്.
ട്രാവലർ ഡ്രൈവർ കുമരനെല്ലൂർ കടവത്ത് രാഗേഷ്(26), കാർ യാത്രക്കാരായ മുണ്ടൂർ പുത്തൻപുരയ്ക്കൽ വിഷ്ണു(35), ഗ്രീഷ്മ(30), കൃഷ്ണൻകുട്ടി(63), ദീപ(54) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂരിൽ പോയി മടങ്ങുകയായിരുന്ന കാറും വടക്കാഞ്ചേരി ഭാഗത്തേക്കു വരികയായിരുന്ന ട്രാവലറുമാണു കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.
Tags :