x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യ​മ്പ​ത്തൂ​ർ–​ബം​ഗ​ളൂ​രു വി​മാ​ന സ​ർ​വീ​സു​ക​ൾ കൂ​ട്ടി

വെബ് ഡെസ്ക്
Published: November 2, 2026 07:18 AM IST | Updated: November 2, 2026 07:18 AM IST

കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് കൂ​ട്ടി. ഇ​ന്ന​ലെ മു​ത​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് രാ​വി​ലെ പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ അ​വ​രു​ടെ പ്ര​തി​ദി​ന സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി. വൈ​കു​ന്നേ​ര​ത്തെ സ​ർ​വീ​സ് ഒ​ക്ടോ​ബ​ർ 25ന് ​ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തോ​ടെ കോ​യ​മ്പ​ത്തൂ​ർ–​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ പ്ര​തി​ദി​നം ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മാ​യി അ​ഞ്ച് വി​മാ​ന സ​ർ​വീ​സു​ക​ളാ​യി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 2,000 സീ​റ്റു​ക​ളാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. ഇ​തു​വ​ഴി യാ​ത്രാ​സൗ​ക​ര്യ​ത്തി​ൽ 30 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.
‌

കോ​യ​മ്പ​ത്തൂ​ർ–​മും​ബൈ റൂ​ട്ടി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പ്ര​തി​ദി​നം ര​ണ്ട് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ന്ന​ലെ മു​ത​ൽ കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം 26 ആ​യി ഉ​യ​ർ​ന്നു.
ചെ​ന്നൈ, മും​ബൈ, ബെം​ഗ​ളൂ​രു, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, പൂ​നെ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഏ​ക​ദേ​ശം 5,300 സീ​റ്റു​ക​ളാ​ണ് പ്ര​തി​ദി​നം ല​ഭ്യ​മാ​കു​ന്ന​ത്.

Tags :

Recent News

Corehub Up