x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്ത് ക​ലാ​പം സൃ​ഷ്ടി​ച്ച് അ​ധി​കാ​രം പി​ടി​ക്കാ​ൻ ശ്ര​മം: പി.​കെ. കൃ​ഷ്ണ​ദാ​സ്

വെബ് ഡെസ്ക്
Published: November 2, 2026 07:24 AM IST | Updated: November 2, 2026 07:24 AM IST

എ​സ്ഐ​ആ​റി​ന്‍റെ ശ​രി​തെ​റ്റു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ലോ​ക​ത്ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം മു​ന്നി​ട്ടു​നി​ൽ​ക്കു​ന്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ ഇ​ന്ത്യ​യെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നു ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്. ജ​നാ​ധി​പ​ത്യം ഇ​ന്ത്യ​ക്കാ​രു​ടെ ഡി​എ​ൻ​എ​യു​ടെ ഭാ​ഗ​മാ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ ജ​നാ​ധി​പ​ത്യം ത​ക​ർ​ക്കാ​ൻ ഇ​ന്ദി​രാ​ഗാ​ന്ധി ശ്ര​മി​ച്ചെ​ങ്കി​ലും ജ​ന​ങ്ങ​ൾ ചെ​റു​ത്തു​തോ​ൽ​പി​ച്ചു. രാ​ജ്യ​ത്ത് ക​ലാ​പം സൃ​ഷ്ടി​ച്ച് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​നാ​ണു രാ​ഹു​ൽ ഗാ​ന്ധി​യും ഇ​ട​തു​പ​ക്ഷ​വും ഉ​ൾ​പ്പെ​ടു​ന്ന ഇ​ന്ത്യാ​മു​ന്ന​ണി ശ്ര​മി​ക്കു​ന്ന​ത്. എ​സ്ഐ​ആ​റി​ന്‍റെ ശ​രി​തെ​റ്റു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
‌

അ​ഡ്വ. സി.​കെ. സ​ജി നാ​രാ​യ​ണ​ൻ, ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് പി.​ആ​ർ. ശി​വ​ശ​ങ്ക​ര​ൻ, മു​ൻ ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് പി.​എ​ൻ. ര​വീ​ന്ദ്ര​ൻ, സോ​ഷ്യ​ൽ അ​ന​ലി​സ്റ്റ് അ​ഡ്വ. ആ​ശ ഉ​ണ്ണി​ത്താ​ൻ, ബി​ജെ​പി സം​സ്ഥാ​ന സെ​ൽ ക​ണ്‍​വീ​ന​ർ സി.​വി. സ​ജി​നി, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up