ആലുവ: നാലുദിവസം നീണ്ടുനിന്ന ആലുവ ഉപജില്ലാ കലോത്സവത്തിന് തിരശീലവീണു. 319 ഇനങ്ങളിലായി നടന്ന മത്സരത്തിൽ 686 പോയിന്റ് നേടി ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
398 പോയിന്റ് നേടിയ കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം . 377 പോയിന്റ് കരസ്ഥമാക്കി തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മൂന്നാം സ്ഥാനം നേടി.
അറബിക് കലോത്സവത്തിൽ ദാറുൽ ഉലൂം സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത ഉത്സവത്തിൽ വിദ്യാധിരാജ വിദ്യാഭവൻ സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തി. ആലുവ ടൗൺഹാളിൽ വച്ച് നടന്ന സമാപന സമ്മേളനം ആലുവ നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി ഉദ്ഘാടനം ചെയ്തു.