Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amal Jyothi College

നാസ സ്പേസ് ആപ്പ്സ് ചലഞ്ച് വേദിയായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ നേ​തൃ​ത്വം ന​ൽ​കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹാ​ക്ക​ത്തണാ​യ നാ​സ സ്പേ​സ് ആ​പ്പ്സ് ച​ല​ഞ്ച് -2026 14, 15 തീ​യ​തി​ക​ളി​ൽ അ​മ​ൽ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

വെ​ർ​ച്വ​ൽ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ച​ല​ഞ്ചി​ൽ ഓ​ൺ​ലൈ​നാ​യി എ​വി​ടെ നി​ന്നു വേ​ണ​മെ​ങ്കി​ലും പ്രാ​യ​മോ പ​ഠ​ന​മേ​ഖ​ല​യോ മു​ൻ​പ​രി​ച​യ​മോ ഇ​ല്ലാ​തെ ആ​ർ​ക്കും മ​ത്സ​രി​ക്കാം എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഇ​ല്ല. ഒ​റ്റ​യ്ക്കോ പ​ര​മാ​വ​ധി ആ​റു പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ളാ​യോ പ​ങ്കെ​ടു​ക്കാം. ലോ​ക​മെ​മ്പാ​ടു​മാ​യി 450-ല​ധി​കം ലോ​ക്ക​ൽ ഇ​വ​ന്‍റു​ക​ളാ​ണ് ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന​ത്.

നാ​സ​യ്ക്കൊ​പ്പം ഐ​എ​സ്ആ​ർ​ഒ, യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി, ക​നേ​ഡി​യ​ൻ സ്പേ​സ് ഏ​ജ​ൻ​സി ഉ​ൾ​പ്പ​ടെ 17 ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ൾ ഈ ​വ​ർ​ഷ​ത്തെ ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. കൃ​ഷി, കാ​ട്ടു​തീ, ഭൗ​മ​നി​രീ​ക്ഷ​ണം, ച​ന്ദ്ര​നി​ലെ ലാ​ൻ​ഡിം​ഗ് സൈ​റ്റു​ക​ൾ, ചൊ​വ്വ​യു​ടെ ഭൂ​പ​ടം, ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​യി 14 ഔ​ദ്യോ​ഗി​ക ച​ല​ഞ്ചു​ക​ളാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ല, ഗെ​യിം, ക​ഥ​പ​റ​ച്ചി​ൽ, ശാ​സ്ത്രീ​യ വി​ശ​ക​ല​നം എ​ന്നി​വ​യി​ലൂ​ടെ​യും ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാം.​ലോ​ക്ക​ൽ ഇ​വ​ന്‍റി​ൽ നി​ന്നു​ള്ള മി​ക​ച്ച 10 പ്രോ​ജ​ക്ടു​ക​ൾ ഗ്ലോ​ബ​ൽ നോ​മി​നി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. ഇ​വ​രി​ൽ നി​ന്ന് നാ​സ​യി​ലെ​യും മ​റ്റ് ഏ​ജ​ൻ​സി​ക​ളി​ലെ​യും വി​ദ​ഗ്ധ​ർ ഗ്ലോ​ബ​ൽ ഫൈ​ന​ലി​സ്റ്റു​ക​ളെ​യും തു​ട​ർ​ന്ന് പ​ത്ത് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഗ്ലോ​ബ​ൽ വി​ജ​യി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കും.

നോ​മി​നി​ക​ളെ​യും ഫൈ​ന​ലി​സ്റ്റു​ക​ളെ​യും 2026 ഡി​സം​ബ​റി​ലും വി​ജ​യി​ക​ളെ 2027 ജ​നു​വ​രി​യി​ലും പ്ര​ഖ്യാ​പി​ക്കും. ജി​സ്ട്രേ​ഷ​ൻ: nasaspaceapps.ajce.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത് ലോ​ക്ക​ൽ ഇ​വ​ന്‍റും ടീ​മും തെ​ര​ഞ്ഞെ​ടു​ക്കാം. ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പ്രോ​ജ​ക്ടു​ക​ൾ 14ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച് 15ന് ​രാ​ത്രി 11.59ന് ​അ​വ​സാ​നി​ക്കും. 

​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​മ​ൽ ജ്യോ​തി കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ആ​ൻ​ഡ് ലോ​ക്ക​ൽ ലീ​ഡ് അ​നു അ​ബ്ര​ഹാം മാ​ത്യു, അ​സി​സ്റ്റ​ന്‍റ്പ്ര​ഫ​സ​ർ​മാ​രാ​യ ബി​നു​മോ​ൻ ജോ​സ​ഫ്, എം.​വി. വ​ർ​ക്കി, അ​നു റോ​സ് ജോ​യ്, മീ​ര റോ​സ് മാ​ത്യു, സ്റ്റു​ഡ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ദ്വൈ​ദ് സ​ന്തോ​ഷ്, ഏ​ഞ്ച​ൽ മ​രി​യ സ​ച്ചി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up