Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amala Bhavan

Kannur

അ​മ​ല ഭ​വ​ന്‍റെ ത​ണ​ലി​ൽനി​ന്ന് ശി​വാ​നി​യ ഇ​നി കു​ടും​ബ​ത്തി​ന്‍റെ ക​ര​ങ്ങ​ളി​ലേ​ക്ക്

ക​ണ്ണൂ​ർ: നീ​ണ്ട വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ശി​വാ​നി​യ (42) യു​ടെ ക​ർ​ണാ​ട​ക​യി​ലെ കു​ടും​ബ ത്തെ ​ക​ണ്ടെ​ത്തി ന​ല്കി അ​മ​ല ഭ​വ​ൻ അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ഒ​ന്പ​തു വ​ർ​ഷ​മാ​യി മേ​ലെ ചൊ​വ്വ അ​മ​ല ഭ​വ​ൻ അ​ധി​കൃ​ത​രു​ടെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​യി​രു​ന്ന ശി​വാ​നി​യ ക​ഴി​ഞ്ഞി​രു​ന്ന​ത്. നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന അ​മ​ല ഭ​വ​നി​ൽ 2017 ലാ​ണ് ശി​വാ​നി​യ എ​ത്തു​ന്ന​ത്.

മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​മാ​യി അ​ല​ഞ്ഞു​ന​ട​ക്കു​ക​യാ​യി​രു​ന്ന ശി​വാ​നി​യ​യെ സി​റ്റി പോ​ലീ​സാ​ണ് അ​മ​ല ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. കാ​പ്സ് ആ​ൻ​ഡ് ദാ​സ് ട്ര​സ്റ്റ് സ്ഥാ​പ​ന​മാ​യ അ​മ​ല ഭ​വ​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല എ​ഫ്സി​സി സി​സ്റ്റേ​ഴ്സി​നാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന് അ​മ​ല ഭ​വ​നി​ലെ​ത്തി​യ ശി​വാ​നി​യ​യ്ക്ക് കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും ന​ല്കി സി​സ്റ്റ​ർ​മാ​ർ രോ​ഗം സു​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​സു​ഖം ഭേ​ദ​മാ​യ​തോ​ടെ നാ​ട്ടി​ൽ പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ശി​വാ​നി​യ സി​സ്റ്റ​റെ അ​റി​യി​ച്ചു. ക​ർ​ണാ​ട​ക -ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ റാ​യ്ച്ചൂ​ർ സ്വ​ദേ​ശി​നി​യാ​ണ് ശി​വാ​നി​യ. അ​മ​ല ഭ​വ​ൻ അ​ധി​കൃ​ത​ർ ക​ർ​ണാ​ട​ക​യി​ലെ സി​സ്റ്റേ​ഴ്സു​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ ത്തി​നൊ​ടു​വി​ലാ​ണ് ശി​വാ​നി​യ​യു​ടെ കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ശി​വാ​നി​യ​യ്ക്ക് പി​റ​കെ​യാ​യി​രു​ന്നു അ​വ​ളു​ടെ കു​ടും​ബ​വും. അ​ന്വേ​ഷി​ച്ചു മ​ടു​ത്ത​തോ​ടെ അ​വ​ൾ​ക്ക് മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കാം എ​ന്നാ​ണ് കു​ടും​ബം ക​രു​തി​യി​രു​ന്ന​ത്.

പ്ര​സ​വ ശേ​ഷം മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന ശി​വാ​നി​യ ആ​രു​മ​റി​യാ​തെ 11 വ​ർ​ഷം മു​ന്പ് നാ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​യ​താ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​വി​ടെ ശി​വാ​നി​യ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​മ്പോ​ൾ നാ​ട്ടി​ൽ ശി​വ​മ്മ എ​ന്നാ​ണ് വി​ളി​പ്പേ​ര്. ബു​ധ​നാ​ഴ്ച​യാ​ണ് ശി​വാ​നി​യ​യു​ടെ കു​ടും​ബ​ത്തെ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ കു​ടും​ബം ശി​വ​മ്മ​യെ തേ​ടി ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ടു​ക യാ​യി​രു​ന്നു.

ഇ​ന്ന​ലെ അ​മ​ല ഭ​വ​നി​ലെ​ത്തി​യ സ​ഹോ​ദ​ര​ൻ മ​ല്ല​യ്യ​യും ഭാ​ര്യ ല​ക്ഷ്മി​യും അ​ട​ങ്ങി​യ കു​ടും​ബം ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ശി​വാ​നി​യ​യു​മാ​യി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം പോ​ലീ​സു​കാ​ര​നും ഉ​ണ്ടാ​യി​രു​ന്നു. ശി​വാ​നി​യ​യ്ക്ക് ഇ​തു​വ​രെ സ്നേ​ഹ​വും ഭ​ക്ഷ​ണ​വും ന​ല്കി പ​രി​പാ​ലി​ച്ച സി​സ്റ്റ​ർ​മാ​ർ​ക്ക് ഇ​നി ത​ങ്ങ​ൾ ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും കൃ​ത്യ​മാ​യി ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു ന​ല്കി​യാ​ണ് കു​ടും​ബം അ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ബ്ര​ദ​ർ ജോ​സ​ഫ് ചാ​രു​പ്ലാ​ക്ക​ൽ ആ​ണ് അ​മ​ലാ ഭ​വ​ൻ ഡ​യ​റ​ക്ട​ർ, സി​സ്റ്റ​ർ മ​രീ​ന എ​ഫ്സി​സി​യാ​ണ് മാ​നേ​ജ​ർ, സി​സ്റ്റ​ർ ഡെ​യ്സി ജോ​ൺ, സി​സ്റ്റ​ർ ജി​സ്മ​രി​യ എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി വ​രു​ന്ന​ത്. നി​ല​വി​ൽ 91 സ്ത്രീ​ക​ളു​ടെ അ​ഭ​യ കേ​ന്ദ്ര​മാ​ണ് ഇ​ന്ന് അ​മ​ല ഭ​വ​ൻ.

Latest News

Corehub Up