Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amaljyoti College

ശാ​സ്ത്ര പ​ഠ​ന ഉ​പ​ക​ര​ണം നി​ർ​മി​ച്ച് അ​മ​ൽ​ജ്യോ​തി കോ​ള​ജ്

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: അ​​​​മ​​​​ൽ​​​​ജ്യോ​​​​തി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ സ്കൂ​​​​ൾ- കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ജ​​​​ന​​​​കീ​​​​യ ശാ​​​​സ്ത്ര പ​​​​ഠ​​​​ന​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ശാ​​​​സ്ത്ര പ്ര​​​​ദ​​​​ർ​​​​ശ​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണം ക​​​​റി​​​​ക്കാ​​​​ട്ടൂ​​​​ർ സി​​​​സി​​​​എം ഹൈ​​​​സ്കൂ​​​​ളി​​​​ന് കോ​​​​ള​​​​ജ് ഡ​​​​യ​​​​റ​​​ക്‌​​​ട​​​​ർ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ ഫാ.​ ​​​ഡോ. റോ​​​​യ് പ​​​​ഴ​​​​യ​​​​പ​​​​റ​​​​മ്പി​​​​ലും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​ലി​​​​ല്ലി​​​​ക്കു​​​​ട്ടി ജേ​​​​ക്ക​​​​ബും ചേ​​​​ർ​​​​ന്നു കൈ​​​​മാ​​​​റി.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ ശാ​​​​സ്ത്ര അ​​​​വ​​​​ബോ​​​​ധം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നും ശാ​​​​സ്ത്ര​​​​പ​​​​ഠ​​​​നം കൂ​​​​ടു​​​​ത​​​​ൽ എ​​​​ളു​​​​പ്പ​​​​വും ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നുമായി കോ​​​​ള​​​​ജി​​​​ലെ വി​​​​വി​​​​ധ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലാ​​​​ണ് ശാ​​​​സ്ത്ര പ്ര​​​​ദ​​​​ർ​​​​ശ​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

പ്ര​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക വ​​​​ർ​​​​ണ​​​​ങ്ങ​​​​ളും അ​​​​വ​​​​യു​​​​ടെ വി​​​​വി​​​​ധ കോ​​​​മ്പി​​​​നേ​​​​ഷ​​​​നു​​​​ക​​​​ളും ല​​​​ളി​​​​ത​​​​മാ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ഡെ​​​​മോ​​​​ൺ​​​​സ്ട്രേ​​​​ഷ​​​​ൻ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് സ്കൂ​​​​ളി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്.

ശാ​​​​സ്ത്ര പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ലെ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ ത​​​​ത്വ​​​​ങ്ങ​​​​ൾ ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​ത്ത് കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സ്വ​​​​യം പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ച്ചു ക​​​​ണ്ട് ബോ​​​​ധ്യ​​​​പ്പെ​​​​ടാ​​​​ൻ ത​​​​ക്ക​​​​വ​​​​ണ്ണ​​​​മാ​​​​ണ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​ള​​​​ജി​​​​ലെ ബേ​​​​സി​​​​ക് സ​​​​യ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ ജെ.​​​​പി. സെ​​​​ന്നി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​പ​​​​ക​​​​ര​​​​ണം വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

വി​​​​വി​​​​ധ ശാ​​​​സ്ത്ര​​​ശാ​​​​ഖ​​​​ക​​​​ളി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ളി​​​​ത​​​​മാ​​​​യി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി പ്രാ​​​​യോ​​​​ഗി​​​​ക പ​​​​ഠ​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ കോ​​​​ള​​​​ജി​​​​ലെ വി​​​​വി​​​​ധ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കാ​​​​മ്പ​​​​സി​​​​ൽ ത​​​​യാ​​​​റാ​​​​കു​​​​ന്നു​​​​ണ്ട്.

വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കാ​​​​നാ​​​​ണു കോ​​​​ള​​​​ജ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഫോ​​​​ൺ: 7012492807.

Latest News

Corehub Up