മങ്കൊമ്പ്: മങ്കൊമ്പ് ഉപജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിൽ മികച്ച നേട്ടവുമായി അമലോത്ഭവ എൽ.പി. സ്കൂൾ. ശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളകളിൽ ഓവറോൾ കിരീടം നേടിയ സ്കൂൾ ഉപജില്ലാ കലോത്സവത്തിൽ മത്സരിച്ച13 ഇനങ്ങളിലും 65/65 പോയിന്റും കരസ്ഥമാക്കി തുടർച്ചയായി രണ്ടാം തവണയും കലാകിരീടം സ്വന്തമാക്കി.