പാലക്കാട്: നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് ലക്ഷംവീട് അംബേദ്കർ ഗ്രാമം നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2023-24 വർഷത്തെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ് നിർമാണം. ഏകദേശം 37 വീടുകളുടെ അറ്റകുറ്റപ്പണികൾ, കമ്യൂണിറ്റി ഹാൾ നവീകരണം, റോഡ് നവീകരണം, കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ, കിണർ നവീകരണം, സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി. കോളനികളിലെ അടിസ്ഥാനസൗകര്യ വികസനവും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തലുമാണ് പദ്ധതിയുടെ ലക്ഷ്യം. 2026 സെപ്റ്റംബർ 25ന് ആരംഭിച്ച നവീകരണപ്രവർത്തനങ്ങൾ കരാർ ഉടന്പടി പ്രകാരം 2027 സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാകും.