x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അം​ബേ​ദ്ക​ർ ഗ്രാ​മം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

വെബ്ഡെസ്ക്
Published: November 8, 2026 06:37 AM IST | Updated: November 8, 2026 06:37 AM IST

നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന ല​ക്ഷം​വീ​ട് അം​ബേ​ദ്ക​ർ ഗ്രാ​മം.

പാ​ല​ക്കാ​ട്: ന​ല്ലേ​പ്പി​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ല​ക്ഷം​വീ​ട് അം​ബേ​ദ്ക​ർ ഗ്രാ​മം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. 2023-24 വ​ർ​ഷ​ത്തെ അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. ഏ​ക​ദേ​ശം 37 വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ക​മ്യൂ​ണി​റ്റി ഹാ​ൾ ന​വീ​ക​ര​ണം, റോ​ഡ് ന​വീ​ക​ര​ണം, കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ, കി​ണ​ർ ന​വീ​ക​ര​ണം, സോ​ളാ​ർ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ൽ ആ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. കോ​ള​നി​ക​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​വും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്ത​ലു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 2026 സെ​പ്റ്റം​ബ​ർ 25ന് ​ആ​രം​ഭി​ച്ച ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​രാ​ർ ഉ​ട​ന്പ​ടി പ്ര​കാ​രം 2027 സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കും.

Tags : construction works nattuvishesham district news deepika news Ambedkar Village

Recent News

Corehub Up