Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ameer

പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് 43 വ​ര്‍​ഷം ത​ട​വും ര​ണ്ടേകാ​ല്‍ ല​ക്ഷം രൂ​പ പി​ഴ​യും

മൂ​​​വാ​​​റ്റു​​​പു​​​ഴ: പോ​​​ക്‌​​​സോ കേ​​​സി​​​ലെ പ്ര​​​തി​​​ക്ക് 43 വ​​​ര്‍​ഷം ത​​​ട​​​വും ര​​​ണ്ടേ കാ​​​ല്‍ ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും വി​​​ധി​​​ച്ചു. സൗ​​​ത്ത് മാ​​​റാ​​​ടി പാ​​​റ​​​യി​​​ല്‍ അ​​​മീ​​​റി (42)നെ​​​യാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ ജി​​​ല്ലാ സ്‌​​​പെ​​​ഷ​​​ല്‍ ജ​​​ഡ്ജ് എ. ​​​സ​​​മീ​​​ര്‍ ശി​​​ക്ഷി​​​ച്ച​​​ത്. പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ 2023ല്‍ ​​​ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത പോ​​​ക്‌​​​സോ കേ​​​സി​​​ലാ​​​ണ് വി​​​ധി.

കോ​​​ല​​​ഞ്ചേ​​​രി ക​​​ട​​​മ​​​റ്റ​​​ത്ത് വ്യാ​​​ജ​​​പ്പേ​​​രി​​​ല്‍ സി​​​ദ്ധ​​​നാ​​​യി ന​​​ടി​​​ച്ച് ജ്യോ​​​തി​​​ഷാ​​​ല​​​യം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി. പേ​​​ടി മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​യെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ ജ്യോ​​​തി​​​ഷാ​​​ല​​​യ​​​ത്തി​​​ല്‍ പൂ​​​ജ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന​​​പ്പോ​​​ള്‍ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു കേ​​​സ്.

പ​​​രാ​​​തി​​​യെ​​ത്തു​​​ട​​​ര്‍​ന്ന് പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഒ​​​ളി​​​വി​​​ല്‍ പോ​​​യ ഇ​​​യാ​​​ളെ പോ​​​ലീ​​​സ് പി​​​ന്നീ​​​ട് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. പ്ര​​​തി വാ​​​ട​​​ക​​​യ്‌​​​ക്കെ​​​ടു​​​ത്ത കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചു വ​​​ന്ന ജ്യോ​​​തി​​​ഷാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്നു നി​​​ര​​​വ​​​ധി വി​​​ഗ്ര​​​ഹ​​​ങ്ങ​​​ളും പ​​​ണ​​​വും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

പു​​​ത്ത​​​ന്‍​കു​​​രി​​​ശ് പോ​​​ലി​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​റാ​​​യി​​​രു​​​ന്ന ടി. ​​​ദി​​​ലീ​​​ഷാ​​​യി​​​രു​​​ന്നു കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് വേ​​​ണ്ടി സ്‌​​​പെ​​​ഷ​​ല്‍ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ പി.​​​ആ​​​ര്‍. ജ​​​മു​​​ന ഹാ​​​ജ​​​രാ​​​യി. എ​​​എ​​​സ്‌​​​ഐ ലേ​​​ഖ​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി ലെ​​​യ്‌​​​സ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍.

Latest News

Corehub Up