Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amendments

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ​​​ങ്ങ​​​ൾ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ: മ​​​ന്ത്രി റോ​​​ജി എം.​​​ജോ​​​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​യ​​​മ​​​ങ്ങ​​​ൾ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നു മ​​​ന്ത്രി റോ​​​ജി എം.​​​ജോ​​​ണ്‍.

പൊ​​​തു​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ള്ള വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ത​​​സ്തി​​​ക​​​ക​​​ൾ എ​​​ത്ര​​​യും വേ​​​ഗം നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യി വി​​​സി​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​ക​​​ൾ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന രീ​​​തി​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യ​​​ണം.

കു​​​ടാ​​​തെ വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി യു​​​ജി​​​സി ച​​​ട്ട​​​പ്ര​​​കാ​​​രം 70 വ​​​യ​​​സാ​​​യി ഏ​​​കീ​​​ക​​​രി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യാ​​​നു​​​ള്ള വി​​​ഷ​​​യം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

തൊ​ഴി​ൽ കോ​ഡ് പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ ന​ട​പ്പാ​ക്കി​ല്ല: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന തൊ​ഴി​ൽ കോ​ഡ് പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ൾ കേ​ര​ളം ഒ​രു കാ​ര​ണ​വ​ശാ​ലും ന​ട​പ്പാ​ക്കി​ല്ലെ​ന്നു മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന​താ​യ തൊ​ഴി​ൽ ബ​ന്ധ​ങ്ങ​ളും ട്രേ​ഡ് യൂ​ണി​യ​ൻ അ​വ​കാ​ശ​ങ്ങ​ളും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​രു നീ​ക്ക​വും സം​സ്ഥാ​നം അ​നു​വ​ദി​ക്കി​ല്ല.

തൊ​ഴി​ൽ​നി​യ​മ​ങ്ങ​ളു​ടെ ല​ളി​ത​വ​ത്ക​ര​ണം വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്ക​ണം. മെ​ച്ച​പ്പെ​ട്ട വേ​ത​നം, ആ​രോ​ഗ്യ സു​ര​ക്ഷ, സാ​മൂ​ഹി​ക സു​ര​ക്ഷാ ക​വ​റേ​ജ്, മാ​ന്യ​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നാ​കും പ്രാ​മു​ഖ്യം ന​ൽ​കു​ക.

കേ​ന്ദ്ര കോ​ഡു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി സം​സ്ഥാ​ന ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യം എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ, വ്യ​വ​സാ​യ മേ​ഖ​ല പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്യും. നി​ല​വി​ലു​ള്ള​തോ പു​തി​യ​തോ ആ​യ വ്യ​വ​സ്ഥ​യൊ​ന്നും കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​യെ​യും തൊ​ഴി​ല​വ​കാ​ശ​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ച​ട്ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up