Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmendsLaw

നാ​ടു​ വി​ട്ട​വ​ർ​ക്കു മ​ട​ങ്ങി​വ​രാം; നി​യ​മം പ​രി​ഷ്ക​രി​ച്ച് ല​ങ്ക

കൊ​​​​ളം​​​​ബോ: ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി​​​​പ്പോ​​​​യ​​​​വ​​​​ർ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​വ​​​​രാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി ശ്രീ​​​​ല​​​​ങ്ക.

മ​​​​തി​​​​യാ​​​​യ യാ​​​​ത്രാ​​​​രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ ല​​​​ങ്ക​​​​ വി​​​​ട്ട ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു സ്വ​​​​മേ​​​​ധ​​​​യാ മ​​​​ട​​​​ങ്ങി​​​​വ​​​​രാ​​​​ൻ കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്കരി​​​​ച്ച​​​​താ​​​​യി മ​​​​ന്ത്രി​​​​സ​​​​ഭാ കു​​​​റി​​​​പ്പി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ല​​​​ങ്ക​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ത​​​​ട​​​​സ​​​​ങ്ങ​​​​ൾ നീ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​ണു പു​​​​തി​​​​യ ന​​ട​​​​പ​​​​ടി​​​​ക​​​​ൾ ല​​​​ക്ഷ്യം​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്.

കൊ​​​​ല​​​​പാ​​​​ത​​​​കം, രാ​​​​ജ്യ​​​​ദ്രോ​​​​ഹം തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​ത്ത, 2006 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​നു മു​​​​മ്പ് രാ​​​​ജ്യം വി​​​​ട്ട ല​​​​ങ്ക​​​​ൻ പൗ​​​​ര​​​​ന്മാ​​​​രെ താ​​ത്കാ​​​​ലി​​​​ക പാ​​​​സ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി രാ​​​​ജ്യ​​​​ത്തേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കും.

അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി രാ​​​​ജ്യം​​​​ വി​​​​ട്ട​​​​തി​​​​നു കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി​​​​സ​​​​ഭാ കു​​​​റി​​​​പ്പി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ല​​​​ങ്ക​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​നാ​​​​ണ് ഇ​​​​തോ​​​​ടെ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കു​​​​ന്ന​​​​ത്.

എ​​​​ൽ​​​​ടി​​​​ടി​​​​യും സ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള സാ​​​​യു​​​​ധ ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ശ്രീ​​​​ല​​​​ങ്ക​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​ഥി​​​​ക​​​​ൾ വ​​​​ൻ​​​​തോ​​​​തി​​​​ൽ ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​ത്. യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ച്ച ശേ​​​​ഷം ഇ​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷവും നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഒ​​ട്ടേ​​റെപ്പേർ ഇ​​​​പ്പോ​​​​ഴും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ അ‍​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്.

Latest News

Corehub Up