അമേരിക്കൻ മലങ്കര അതിഭദ്രാസന വൈദീക യോഗം 2026 ഒക്ടോബർ 22,23, 24 എന്നീ ദിവസങ്ങളിൽ, ഡാളസ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ വച്ച് ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്നു.
വൈദീകരിൽ ആത്മീയ കൂട്ടായ്മ പരിപോക്ഷിപ്പിക്കുക, വൈദികരുടെ പരിരക്ഷയും, വൈദികർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സംബന്ധിച്ച ചർച്ചയ്ക്കും, തുടർപഠനത്തിനും അവസരമൊരുക്കുക, ഇടവകകളുടെ ആത്മീയ ഉണർവ്വിനും, ഭദ്രാസനത്തിന്റെ വളർച്ചയ്ക്കുമായുളള നിർദ്ദേശങ്ങൾ സമർപ്പിക്കുകയെന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളെ മുൻ നിർത്തി, ഭദ്രാസനാടിസ്ഥാനത്തിൽ കൂടുന്ന വൈദീക യോഗത്തിൽ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികർ പങ്കെടുക്കും.
ഒക്ടോബർ 22 വ്യാഴം സന്ധ്യാ പ്രാർഥനയോടെ യോഗനടപടികൾ ആരംഭിക്കും. തുടർന്ന് നടത്തപെടുന്ന ഉദഘാടന സമ്മേളനത്തിൽ റവ. ഫാ. ഗീവര്ഗീസ് ജേക്കബ് (ക്ലർജി സെക്രട്ടറി) ആമുഖ'പ്രസംഗം നടത്തും. റവ. ഫാ.ബേസിൽ എബ്രഹാം ( വികാരി സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ) സ്വാഗതമാശംസിക്കും. അഭിവന്ദ്യ ഇടവക മെത്രാപോലീത്ത തിരുമനസ്സുകൊണ്ട് അദ്ധ്യക്ഷത പ്രസംഗത്തെ തുടർന്ന് " വൈദികരുടെ പരിരക്ഷയും, വൈദികർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി റവ . ഗീവര്ഗീസ് തോമ്സ് ചട്ടത്തിൽ എപ്പിസ്കോപ്പ മോഡറേറ്ററായുള്ള പഠനക്ലാസ്സ് നടക്കും.
ഒക്ടോബർ 23 വെള്ളി രാവിലെ 8.15 ന് പ്രഭാത പ്രാർത്ഥനയെ തുടർന്ന്, 8.45 മുതൽ 9.45 വരെ"liturgical practice" എന്ന വിഷയത്തെ സംബന്ധിച്ചു ക്ലാസ് എടുക്കും. 9.45 മുതൽ 10.45 am വെരെ മുഖ്യ പ്രഭാഷകൻ ഫാ. സിനു ജോസഫ് (our Lady Cathholic Church, Rockwell) 'ഇൻഡോ അമേരിക്കൻ പള്ളിയിലെ ശ്രശൂഷകൾ.ADVERTISEMENTGo AD-FREEഒക്ടോബർ 23 (വെള്ളി) രാവിലെ 8.15 ന് പ്രഭാത പ്രാർഥനയെ തുടർന്ന് രാവിലെ 8.45 മുതൽ 9.45 വരെ "Liturgical Practice" എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസ്സെടുക്കും.
രാവിവെ 9.45 മുതൽ 10.45 വരെ മുഖ്യ പ്രഭാഷകൻ Rev. Fr. സിനു ജോസഫ് (Our Lady of Lake Catholic church, Rockwall) "ഇന്ത്യോ-അമേരിക്കൻ പള്ളികളിലെ ശുശ്രൂഷകൾ" എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തും. രാവിലെ11 മുതൽ ഉച്ചയ്ക്ക് 12 വരെ "സംഘർഷ പരിഹാരവും സമാധാനവും" എന്ന വിഷയത്തെ കുറിച്ചും ക്ലാസ്സെടുക്കും.ഉച്ച നമസ്കാരത്തിനും ഫോട്ടോ സെക്ഷനും ശേഷം ഉച്ചക്കു ശേഷം 2 pm മുതൽ 4.30 pm വരെ ബിസ്സിനസ്സ് മീറ്റിംഗും നടക്കും. ഈവനിംഗ് പ്രെയറിന് ശേഷം ഡിന്നറോടുകൂടി പ്രോഗ്രാം അവസാനിക്കും. റവ. ഫാ എൽദോ പോൾ (വികാരി , സെന്റ് മേരീസ് ചർച്ച് ഹൂസ്റ്റൺ) ധ്യാന പ്രസംഗം നടത്തും. വി. കുമ്പസാരത്തിന് ശേഷം ഡിന്നറോടുകൂടി അന്നത്തെ പ്രോഗ്രാം അവസാനിക്കും.
ഒക്ടോബര് 24 (ശനി) രാവിലെ 7.30ന് പ്രഭാത പ്രാർഥനയെ തുടർന്ന് അഭിവന്ദ്യ മെത്രപൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ വി. ബലി അർപ്പണവും, അതെ തുടർന്ന് സമാപന ചടങ്ങുകൾക്ക് നേതൃത്വം നൽകും.
അഭിവന്ദ്യ മെത്രാപ്പോലീത്തായോടൊപ്പം റവ ഫാ. ഗീവർഗീസ് ജേക്കബ് (ക്ലർജി സെക്രട്ടറി), ക്ലർജി കൗൺസിൽ അംഗങ്ങളായ റവ. ഗീവർഗീസ് തോമസ് കോർ എപ്പിസ്കോപ്പാ, റവ ഫാ. എബി മാത്യു, റവ ഫാ. ആകാശ് പോൽ, റവ ഫാ. മാർട്ടിൻ ബാബു, റവ ഫാ. ഷീൻ മത്തായി എന്നിവർക്കു പുറമേ, സെന്റ് ഇഗ്നേഷ്യസ്സ് കത്തീഡ്രൽ വികാരി റവ ഫാ. ബേസിൽ അബ്രാഹാം, അസ്സോസിയേറ്റ് വികാരി റവ ഫാ. മാർട്ടിൻ ബാബു, സി. യെൽദൊ മാത്യു (സെക്രട്ടറി), ജോസഫ് ജോർജ്ജ് (ട്രഷറർ), യൽദൊ ചാക്കൊ (കമ്മറ്റി മെമ്പർ) എന്നിവരുടേയും നേതൃത്വത്തിൽ പള്ളി ഭരണ സമിതി, ഈ ആത്മീയ സംഗമം വൻവിജയമാക്കി തീർക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നു.
സെന്റ് ഇഗ്നേഷ്യസ്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, അതിഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദിക ശ്രേഷ്ഠരുടെ ആത്മീയ സംഗമം നടത്തുന്നതിനുള്ള വേദിയൊരുക്കുന്നുവെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.