Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : American Elections

America

അ​മേ​രി​ക്ക​ൻ തെര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​മെ​ഴു​തി മ​ല​യാ​ളി​ക​ൾ; സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ലി​നും ജൂ​ലി എ. ​മാ​ത്യു​വി​നും മാ​ർ​ട്ടി​ൻ ജോ​ണി​നും ഉ​ജ്ജ്വ​ല വി​ജ​യം

 

​ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ തെര​ഞ്ഞെ​ടു​പ്പ് ചൂ​ടി​നി​ട​യി​ൽ കേ​ര​ള​ത്തി​ന് അഭിമാനത്തിളക്കം . അ​മേ​രി​ക്ക​ൻ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച് മൂ​ന്ന് മ​ല​യാ​ളി​ക​ൾ മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്നു. സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ, ജൂ​ലി എ. ​മാ​ത്യു, മാ​ർ​ട്ടി​ൻ ജോ​ൺ എ​ന്നി​വ​രാ​ണ് അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ വി​ശ്വാ​സം ആ​ർ​ജി​ച്ച് ഈ ​സു​വ​ർ​ണ്ണ നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​യ​ത്. തി​ക​ച്ചും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് മൂ​വ​രും ത​ങ്ങ​ളു​ടെ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.

ഡെ​മോ​ക്രാ​റ്റി​ക് നി​ര​യി​ൽ ക​രു​ത്തു​കാ​ട്ടി സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ

240-ാം ജു​ഡീ​ഷ്യ​ൽ ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി (District Judge, 240th Judicial District) സ്ഥാ​ന​ത്തേ​ക്ക് ജ​ന​വി​ധി തേ​ടി​യ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ത്ഥി സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ ത​ന്റെ വി​ജ​യ​ത്തി​ന്റെ ഭൂ​രി​പ​ക്ഷം വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ച്ചു. പു​തി​യ ഫ​ല​ങ്ങ​ൾ പ്ര​കാ​രം അ​ദ്ദേ​ഹം 1,58,897 വോ​ട്ടു​ക​ൾ (59.89%) സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​തി​രാ​ളി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ആ​ശാ റെ​ഡ്ഡി​ക്ക് 1,06,418 വോ​ട്ടു​ക​ൾ (40.11%) മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ആ​കെ 2,65,315 വോ​ട്ടു​ക​ളാ​ണ് ഈ ​ഡി​സ്ട്രി​ക്റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നീ​തി​ന്യാ​യ മേ​ഖ​ല​യി​ൽ വീ​ണ്ടും ജൂ​ലി എ. ​മാ​ത്യു

നീ​തി​ന്യാ​യ മേ​ഖ​ല​യി​ലെ മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ പോ​രാ​ട്ട​ത്തി​ൽ, കൗ​ണ്ടി കോ​ർ​ട്ട് അ​റ്റ് ലോ ​ന​മ്പ​ർ 3-ലെ (County Court at Law No. 3) ​ജ​ഡ്ജി സ്ഥാ​ന​ത്തേ​ക്ക് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ മ​ല​യാ​ളി​യാ​യ ജൂ​ലി മാ​ത്യു (Juli Mathew ) ഉ​ജ്ജ്വ​ല വി​ജ​യ​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. നി​ല​വി​ലെ ജ​ഡ്ജി​യാ​യ ജൂ​ലി 1,68,321 വോ​ട്ടു​ക​ൾ (60.10%) ല​ഭി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ജെ​സ്സി​ക്ക ജെ​റ​മി​ല്ലോ​യെ​യാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ജെ​സ്സി​ക്ക​യ്ക്കു 1,111,760 വോ​ട്ടു​ക​ളാ​ണ് (39.90%) ല​ഭി​ച്ച​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ 2,65,519 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

പാ​ർ​ട്ടി ഭേ​ദ​മ​ന്യേ വി​ജ​യം കൊ​യ്ത് മാ​ർ​ട്ടി​ൻ ജോ​ൺ

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ളി​ല്ലാ​തെ ന​ട​ന്ന (Non-Partisan) ഫോ​ർ​ട്ട് ബെ​ൻ​ഡ് സെ​ൻ​ട്ര​ൽ അ​പ്രൈ​സ​ൽ ഡി​സ്ട്രി​ക്റ്റ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം മാ​ർ​ട്ടി​ൻ ജോ​ൺ ത​ന്റെ ലീ​ഡ് വ​ലി​യ രീ​തി​യി​ൽ ഉ​യ​ർ​ത്തി. മാ​ർ​ട്ടി​ൻ ജോ​ൺ 1,22,131 വോ​ട്ടു​ക​ൾ (57.68%) നേ​ടി ഉ​ജ്ജ്വ​ല വി​ജ​യം സ്വ​ന്ത​മാ​ക്കി. എ​തി​രാ​ളി​യാ​യ ഷൈ​സാ​ദ് 'സാം' ​ച​ത്രി​വാ​ല​യ്ക്ക് 89,616 വോ​ട്ടു​ക​ൾ (42.43%) മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളൂ. ഈ ​മ​ത്സ​ര​ത്തി​ൽ ആ​കെ 2,11,747 വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടു. മാ​ർ​ട്ടി​ൻ ജോ​ൺ പാ​ലാ സെ​ന്റ് തോ​മ​സ് കോ​ളേ​ജ് യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​നാ​ണ്.

അ​മേ​രി​ക്ക​ൻ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളി​ലും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ എ​ത്ര​ത്തോ​ളം സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും, ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ർ​ക്ക് എ​ത്ര​ത്തോ​ളം സ്വീ​കാ​ര്യ​ത​യു​ണ്ടെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ. സ്വ​ന്തം പ്ര​യ​ത്ന​വും നേ​തൃ​പാ​ട​വ​വും കൊ​ണ്ട് അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വേ​രു​റ​പ്പി​ക്കു​ന്ന ഈ ​മ​ല​യാ​ളി​ക​ളു​ടെ നേ​ട്ടം, ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു പ്ര​ചോ​ദ​നം കൂ​ടി​യാ​ണ്.

Latest News

Corehub Up