Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmericanPolitician

സോഷ്യലിസ്റ്റ് വിജയം ദുരന്തം; നിത്യാ രാമന്‍റെ വിജയത്തിനെതിരേ ട്രംപ്

ലോ​​സ് ആ​​​ഞ്ച​​​ല​​​സ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ന്‍റെ മേ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഷ്‌‌​​ട്രീ​​​യ​​നി​​​രീ​​​ക്ഷ​​​ക​​​രെ ഒ​​​ന്ന​​​ട​​​ങ്കം ഞെ​​​ട്ടി​​​ച്ചു​​​കൊ​​​ണ്ട് മ​​​ല​​​യാ​​​ളി​​യാ​​യ നി​​​ത്യ വി. രാ​​​മ​​​ന് ച​​​രി​​​ത്ര​​​വി​​​ജ​​​യം. അതേസമയം, ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിൽ സോഷ്യലിസ്റ്റുകൾ അധികാരം പിടിച്ചത് ദുരന്തമായിരിക്കുമെന്ന വിമർശവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നു.

ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ന്ന ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ 52.70 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ൾ നേ​​​ടി​​​യാ​​​ണ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സോ​​​ഷ്യ​​​ലി​​​സ്റ്റ് നേ​​​താ​​​വും സി​​​റ്റി കൗ​​​ൺ​​​സി​​​ല​​​റു​​​മാ​​​യ നി​​​ത്യ, നി​​​ല​​​വി​​​ലെ മേ​​​യ​​​റും ഡെമോക്രാറ്റിക് പാ​​​ർ​​​ട്ടി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വു​​​മാ​​​യ കാ​​​ര​​​ൻ ബാ​​​സി​​​നെ (47.30 ശതമാനം വോ​​​ട്ട്) അ​​​ട്ടി​​​മ​​​റി​​​ച്ച​​​ത്. ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ന്‍റെ മേ​​​യ​​​ർ പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യും ആ​​​ദ്യ ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ക്കാ​​​രി​​​യു​​​മാ​​​ണ് നി​​​ത്യ. ഒ​​​രു​​ഘ​​​ട്ട​​​ത്തി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തോ​​​റ്റി​​​ട്ടി​​​ല്ലാ​​​ത്ത രാ​​​ഷ്‌‌​​ട്രീ​​​യ അ​​തി​​കാ​​യ​​​നാ​​​യ കാ​​​ര​​​ൻ ബാ​​​സി​​​നെ​​​തി​​​രേ ചെ​​​റു​​​പ്പ​​​ക്കാ​​​രാ​​​യ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് നി​​​ത്യ ഈ ​​​വ​​​ലി​​​യ വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

വ്യാ​​​ഴാ​​​ഴ്ച സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ തോ​​​ൽ​​​വി സ​​​മ്മ​​​തി​​​ച്ച കാ​​​ര​​​ൻ ബാ​​​സ്, നി​​​ത്യ രാ​​​മ​​​നെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കു​​​ക​​​യും സു​​​ഗ​​​മ​​​മാ​​​യ ഭ​​​ര​​​ണ​​​മാ​​​റ്റം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ന്യൂ​​​യോ​​​ർ​​​ക്ക് സി​​​റ്റി മേ​​​യ​​​ർ സോ​​​ഹ്റാ​​​ൻ മം​​​ദാ​​​നി, വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി മേ​​​യ​​​ർ ജ​​​നീ​​​സ് ലൂ​​​യി​​​സ് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ​​​ക്കു പി​​​ന്നാ​​​ലെ നി​​​ത്യ രാ​​​മ​​​നും വി​​​ജ​​​യി​​​ച്ച​​​തോ​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്ക് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സോ​​​ഷ്യ​​​ലി​​​സ്റ്റ് നേ​​​താ​​​ക്ക​​​ൾ എ​​​ത്തു​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ രാ​​​ഷ്‌​​ട്രീ​​​യ മാ​​​റ്റ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

ക​​​ണ്ണീ​​​ര​​​ണി​​​ഞ്ഞ് നി​​​ത്യ

വി​​​ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലെ ഒ​​​റി​​​ജി​​​ന​​​ൽ ഫാ​​​ർ​​​മേ​​​ഴ്സ് മാ​​​ർ​​​ക്ക​​​റ്റി​​​നു പു​​​റ​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട നി​​​ത്യ രാ​​​മ​​​ൻ വി​​​കാ​​​രാ​​​ധീ​​​ന​​​യാ​​​യി. ലോ​സ് ആ​ഞ്ച​ല​സി​ലെ ജ​ന​ങ്ങ​ളോ​ട് ഞാ​ൻ ഏ​റെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. ന​ഗ​ര​ത്തെ മ​ഹ​ത്ത​ര​മാ​യ ഒ​രു ഭാ​വി​യി​ലേ​ക്കു ന​യി​ക്കാ​ൻ ന​മു​ക്ക് ഒ​ന്നി​ച്ചു മു​ന്നോ​ട്ടുപോ​കാം  -നി​ത്യ രാ​മ​ൻ പ്ര​തി​ക​രി​ച്ചു.

ന​​​ഗ​​​ര​​​ത്തി​​​ലെ പാ​​​ർ​​​പ്പി​​​ട പ്ര​​​തി​​​സ​​​ന്ധി, ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ​​​ക്കു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ, പൊ​​​തു​​​സു​​​ര​​​ക്ഷ, അ​​​ടി​​​സ്ഥാ​​​ന​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം, ഹോ​​​ളി​​​വു​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ൽ സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ പ​​​രി​​​ഹ​​​രി​​​ച്ചു ന​​​ഗ​​​ര​​​സ​​​ഭ​​​യെ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​ക​​യാ​​ണ് ത​​​ന്‍റെ ല​​​ക്ഷ്യ​​​മെന്നു നി​​​ത്യ വ്യ​​​ക്ത​​​മാ​​​ക്കി. പ്ര​​​മു​​​ഖ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ റി​​​ക്ക് ക​​​രു​​​സോ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ നി​​​ത്യ​​​യ്ക്ക് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ജ​​​ന​​​വി​​​ധി​​​യും

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ​ലോ​​സ് ആ​​​​ഞ്ച​​​ല​​​സി​​​ലു​​​ണ്ടാ​​​യ വ​​​ൻ കാ​​​ട്ടു​​​തീ​​​യും അ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ങ്ങ​​​ളു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഏ​​​റ്റ​​​വും നി​​​ർ​​​ണാ​​യ​​​ക​​​മാ​​​യ​​​ത്. ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളു​​​ടെ ജീ​​​വ​​​നെ​​​ടു​​​ക്കു​​​ക​​​യും നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ ചാ​​​മ്പ​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്ത ദു​​​ര​​​ന്ത​​​സ​​​മ​​​യ​​​ത്ത് മേ​​​യ​​​ർ കാ​​​ര​​​ൻ ബാ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ വീ​​​ഴ്ച​​​ക​​​ളും ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ മോ​​​ശം ഏ​​​കോ​​​പ​​​ന​​​വും വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു.
വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന 2027 സൂ​​​പ്പ​​​ർ ബൗ​​​ൾ, 2028 സ​​​മ്മ​​​ർ ഒ​​​ളി​​​മ്പി​​​ക്സ് എ​​​ന്നി​​​വ​​​യ്ക്ക് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ക​​യെ​​ന്ന​​താ​​ണ് പു​​​തി​​​യ മേ​​​യ​​​റാ​​​യ നി​​​ത്യ രാ​​​മ​​​ന് മു​​​ന്നി​​​ലു​​​ള്ള പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല.

വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ട്രം​​​പ്

‌അ​​​തേ​​​സ​​​മ​​​യം, രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ സോ​​​ഷ്യ​​​ലി​​​സ്റ്റ് നേ​​​താ​​​ക്ക​​​ൾ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​ന്ന​​​ത് ച​​​രി​​​ത്രം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ വ​​​ലി​​​യൊ​​​രു ദു​​​ര​​​ന്ത​​​മാ​​​യി​​​രി​​​ക്കു​​മെ​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഓ​​​വ​​​ൽ ഓ​​​ഫീ​​​സി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു.

 

Latest News

Corehub Up