Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmericanPresdient

'ഇ​റാ​നെ അ​ടി​ച്ചൊ​തു​ക്കും': അ​മേ​രി​ക്ക​ൻ ബേ​സി​ന് നേ​ർ​ക്ക് ന​ട​ന്ന മി​സൈ​ലാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ൺ: മി​ഡി​ൽ ഈ​സ്റ്റി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ലാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ക​ടു​ത്ത സൈ​നി​ക തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു.​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ ഫോ​ൺ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് ഇ​റാ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

ഇ​റാ​നെ ക​ഠി​ന​മാ​യി അ​ടി​ച്ചൊ​തു​ക്കു​മെ​ന്നും ക​ന​ത്ത പ്ര​ഹ​ര​മാ​യി​രി​ക്കും ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജോ​ർ​ദാ​നി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പെ​ട്ടെ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു ഇ​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. എ​ന്നാ​ൽ മി​സൈ​ലു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്ത് പ​തി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ യു​എ​സ് സൈ​ന്യം വി​ജ​യ​ക​ര​മാ​യി അ​വ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

എ​ല്ലാ മി​സൈ​ലു​ക​ളും പ്ര​തി​രോ​ധി​ച്ച​തി​നാ​ൽ അ​മേ​രി​ക്ക​ൻ ഭാ​ഗ​ത്ത് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം, ഇ​റാ​ഖി​ൽ ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ലി​ഷ്യ ഗ്രൂ​പ്പു​ക​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക​യും സൗ​ദി അ​റേ​ബ്യ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ ട്രം​പ് ന്യാ​യീ​ക​രി​ച്ചു.

ഇ​ത്ത​രം ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ലോ​ക​ത്തി​ന് ത​ന്നെ ഒ​രു 'കാ​ൻ​സ​ർ' ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മേ​ഖ​ല​യി​ൽ സൈ​നി​ക പി​രി​മു​റു​ക്കം ശ​ക്ത​മാ​യി തു​ട​രു​മ്പോ​ഴും ഇ​റാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up