Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AmericanTourists

അ​മേ​രി​ക്ക​ൻ ​സ​ഞ്ചാ​രി​കളെ കൂ​ടു​ത​ലായി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​കും: യു​എ​സ് സ്ഥാ​ന​പ​തി

കൊ​​​​​ച്ചി: ആ​​​​​രോ​​​​​ഗ്യ​​​​​ക്ഷേ​​​​​മം, ആ​​​​​യു​​​​​ർ​​​​​വേ​​​​​ദ ടൂ​​​​​റി​​​​​സം എ​​​​​ന്നീ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ മി​​​​​ക​​​​​വ് ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തി അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ​​​​നി​​​​​ന്ന് കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ളെ സം​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് ആ​​​​​ക​​​​​ർ​​​​​ഷി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ യു​​​​​എ​​​​​സ് സ്ഥാ​​​​​ന​​​​​പ​​​​​തി സെ​​​​​ർ​​​​​ജി​​​​​യോ ഗോ​​​​​ർ.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.ഡി. സ​​​​​തീ​​​​​ശ​​​​​നു​​​​​മാ​​​​​യി കൊ​​​​​ച്ചി​​​​​യി​​​​​ൽ ന​​​​​ട​​​ത്തി​​​യ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ലാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം ഇ​​​​​ക്കാ​​​​​ര്യം പ​​​​​റ​​​ഞ്ഞ​​​​​ത്. സാം​​​​​സ്കാ​​​​​രി​​​​​കം, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, സാ​​​​​മ്പ​​​​​ത്തി​​​​​കം, ജ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള പ​​​​​ര​​​​​സ്പ​​​​​ര​​​​​ബ​​​​​ന്ധം എ​​​​​ന്നി​​​​​വ മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​യി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ​​​​​യും പ്ര​​​​​ധാ​​​​​ന ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളെ കോ​​​​​ർ​​​​​ത്തി​​​​​ണ​​​​​ക്കി സി​​​​​സ്റ്റ​​​​​ർ സി​​​​​റ്റീ​​​​​സ് മാ​​​​​തൃ​​​​​ക​​​​​യി​​​​​ലു​​​​​ള്ള പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കും. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്കു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ നി​​​​​ക്ഷേ​​​​​പാ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് ശ്ര​​​​​മി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ഉ​​​​​ന്ന​​​​​ത​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ടൂ​​​​​റി​​​​​സം, സം​​​​​സ്‌​​​​​കാ​​​​​രം, നി​​​​​ക്ഷേ​​​​​പം, തീ​​​​​ര​​​​​ദേ​​​​​ശ-​​​​​തു​​​​​റ​​​​​മു​​​​​ഖ വി​​​​​ക​​​​​സ​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​വും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള പ​​​​​ര​​​​​സ്പ​​​​​ര സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ഇ​​​​​രു​​​​​വ​​​​​രും ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ​​​​​യും സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളും ഗ​​​​​വേ​​​​​ഷ​​​​​ണ​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള സം​​​​​യു​​​​​ക്ത ഗ​​​​​വേ​​​​​ഷ​​​​​ണം, അ​​​​​ധ്യാ​​​​​പ​​​​​ക-​​​​​വി​​​​​ദ്യാ​​​​​ർ​​​​​ഥി ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം, നൂ​​​​​ത​​​​​ന സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലെ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

ത​​​​​ന്‍റെ ആ​​​​​ദ്യ കേ​​​​​ര​​​​​ള​​​​സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​ണി​​​​​തെ​​​​​ന്ന് യു​​​​​എ​​​​​സ് സ്ഥാ​​​​​ന​​​​​പ​​​​​തി പ​​​​​റ​​​​​ഞ്ഞു. ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി ബി​​​​​ശ്വ​​​​​നാ​​​​​ഥ് സി​​​​​ൻ​​​​​ഹ​​​​​യും ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ൽ ഒ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up