Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amir Sheikh Hamad Bin Khalifa Al Thani

വി​ട​വാ​ങ്ങി​യ​ത് ആ​ധു​നി​ക ഖ​ത്ത​റി​ന്‍റെ ശി​ല്പി

ചെ​റി​യൊ​രു ഗ​ൾ​ഫ് രാ​ജ്യ​ത്തെ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​വും സ്വാ​ധീ​ന​മു​ള്ള​തു​മാ​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റ്റി​യാ​ണ് ഖ​ത്ത​റി​ന്‍റെ മു​ൻ അ​മീ​ർ ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​താ​നി വി​ട​വാ​ങ്ങു​ന്ന​ത്. 1995 മു​ത​ൽ 2013 വ​രെ നീ​ണ്ട 18 വ​ർ​ഷ​ക്കാ​ലം ഖ​ത്ത​റി​ന്‍റെ അ​മീ​റാ​യി​രു​ന്ന അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ​യി​ട്ട നേ​താ​വാ​ണ്.

ആ​ധു​നി​ക ഖ​ത്ത​റി​ന്‍റെ ശി​ല്പി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം രാ​ജ്യ​ത്തെ പ്ര​കൃ​തി​വാ​ത​ക​സ​മ്പ​ത്ത് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും വി​ദ്യാ​ഭ്യാ​സ, രാ​ഷ്‌​ട്രീ​യ, സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ൽ വി​പ്ല​വ​ക​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി 24 മ​ട​ങ്ങി​ല​ധി​കം വ​ർ​ധി​ച്ചു. ഖ​ത്ത​റി​നെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി​ക്കാ​രാ​ക്കി മാ​റ്റി​യ​തും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​മി​ക​വി​ലാ​ണ്.

ലോ​ക​ത്തെ പ​ല പ്ര​മു​ഖ ആ​ഭ്യ​ന്ത​ര-​പ്രാ​ദേ​ശി​ക ത​ർ​ക്ക​ങ്ങ​ളി​ലും മ​ധ്യ​സ്ഥ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​ത്ത​റി​ന്‍റെ ഇ​ന്ന​ത്തെ ന​യ​ത​ന്ത്ര സ്വാ​ധീ​ന​ത്തി​നു പി​ന്നി​ൽ ഷെ​യ്ഖ് ഹ​മ​ദി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഭ​ര​ണ​ത​ന്ത്ര​ങ്ങ​ളാ​യി​രു​ന്നു. അ​റ​ബ് വ​സ​ന്തം പോ​ലു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ പി​ന്തു​ണ​ച്ചും അ​ദ്ദേ​ഹം നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഖ​ത്ത​റി​ന്‍റെ ആ​ദ്യ സ്ഥി​രം ഭ​ര​ണ​ഘ​ട​ന (2004), മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശ​വും മ​ത്സ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ന​ൽ​കി​യ​ത് എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ളി​ൽ ചി​ല​താ​ണ്. 2022ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള അ​വ​കാ​ശം നേ​ടി​യെ​ടു​ത്ത​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ വ​ലി​യൊ​രു നേ​ട്ട​മാ​ണ്.

1952 ജ​നു​വ​രി​യി​ൽ ദോ​ഹ​യി​ൽ ജ​നി​ച്ച ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​താ​നി, പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം പ്ര​ശ​സ്ത​മാ​യ ബ്രി​ട്ടീ​ഷ് റോ​യ​ൽ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ൽ (സാ​ൻ​ഡ്ഹേ​ഴ്സ്റ്റ്) നി​ന്ന് ബി​രു​ദം നേ​ടി. തു​ട​ർ​ന്ന് ഖ​ത്ത​ർ സാ​യു​ധ​സേ​ന​യി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹം മേ​ജ​ർ ജ​ന​റ​ൽ പ​ദ​വി സ്ഥാ​ന​വും വ​ഹി​ച്ചു.

ഖ​ത്ത​ർ സാ​യു​ധ​സേ​ന​യു​ടെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. 1977 മേ​യ് 31ന് ​കി​രീ​ടാ​വ​കാ​ശി​യാ​യും പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യും നി​യ​മി​ത​നാ​യി. 1989ൽ ​സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ പ്ലാ​നിം​ഗ് ചെ​യ​ർ​മാ​നാ​യും ചു​മ​ത​ല​യേ​റ്റു. 1995 ജൂ​ൺ 27ന് ​അ​ധി​കാ​ര​മേ​റ്റ അ​ദ്ദേ​ഹം 2013 ജൂ​ൺ 25ന് ​ത​ന്‍റെ മ​ക​ൻ ഷെ​യ്ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ താ​നി​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ രീ​തി​യി​ൽ അ​ധി​കാ​രം കൈ​മാ​റി. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ അ​പൂ​ർ​വ​മാ​യ ഈ ​അ​ധി​കാ​ര കൈ​മാ​റ്റം ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു.

നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പു​ക​ൾ

ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​താ​നി ഭ​ര​ണ​കാ​ല​ത്ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​പ്പെ​ട്ട പ്ര​കൃ​തി​വാ​ത​ക നി​ക്ഷേ​പ​മാ​യ ഖ​ത്ത​റി​ലെ "നോ​ർ​ത്ത് ഫീ​ൽ​ഡ്' പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വ​ൻ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യ​താ​ണ് ഖ​ത്ത​റി​നെ മാ​റ്റി​മ​റി​ച്ച​ത്. 1996ൽ ​ജ​പ്പാ​നി​ലേ​ക്ക് ആ​ദ്യ​മാ​യി എ​ൽ​എ​ൻ​ജി ക​യ​റ്റു​മ​തി ചെ​യ്തു. 2006ഓ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ൽ​എ​ൻ​ജി ക​യ​റ്റു​മ​തി​ക്കാ​രാ​യി ഖ​ത്ത​ർ മാ​റി.

നി​ല​വി​ൽ ആ​ഗോ​ള വി​പ​ണി​യു​ടെ എ​ൽ​എ​ൻ​ജി​യി​ൽ 20 ശ​ത​മാ​ന​വും ഖ​ത്ത​റി​ന്‍റെ സം​ഭാ​വ​ന​യാ​ണ്. ഭ​ര​ണ​മേ​റ്റ് മാ​സ​ങ്ങ​ൾ​ക്ക​കം​ത​ന്നെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള സെ​ൻ​സ​ർ​ഷി​പ്പ് അ​ദ്ദേ​ഹം റ​ദ്ദാ​ക്കി. 1996ൽ ​അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ‘അ​ൽ ജ​സീ​റ' മാ​ധ്യ​മ ശൃം​ഖ​ല​യ്ക്ക് അ​ദ്ദേ​ഹം തു​ട​ക്കം കു​റി​ച്ചു. അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ രം​ഗ​ത്ത് പു​തി​യൊ​രു യു​ഗ​ത്തി​നാ​ണ് ഇ​തു തു​ട​ക്ക​മി​ട്ട​ത്. 1995ൽ ​വി​ദ്യാ​ഭ്യാ​സം, ശാ​സ്ത്രം, ക​മ്യൂ​ണി​റ്റി വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ‘ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ' സ്ഥാ​പി​ച്ചു.

ഇ​ന്ത്യ​യു​ടെ ഉ​റ്റ സു​ഹൃ​ത്ത്

ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​യും പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ ഏ​റ്റ​വും അ​ടു​ത്ത സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നു​മാ​ണ് ഖ​ത്ത​ർ. ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​താ​നി​യു​ടെ ഭ​ര​ണം ഇ​ന്ത്യ-​ഖ​ത്ത​ർ ബ​ന്ധ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ കൂ​ട്ടു​കെ​ട്ടി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യി​ട്ട​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണ്. 1999ലും 2005​ലും 2012ലും ​ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ​താ​നി ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചു. 2008ൽ ​അ​ന്ന​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് ഖ​ത്ത​റും സ​ന്ദ​ർ​ശി​ച്ചു. ഈ ​ഉ​ന്ന​ത​ത​ല സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള രാ​ഷ്‌​ട്രീ​യ-​സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നും പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കി.

ഖ​ത്ത​റി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​കം ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ ക​രാ​ർ ഒ​പ്പു​വ​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്താ​ണ്. ഇ​ന്ത്യ​യു​ടെ പെ​ട്രോ​നെ​റ്റും ഖ​ത്ത​റി​ന്‍റെ റാ​സ് ഗ്യാ​സും ത​മ്മി​ലു​ണ്ടാ​യ ഈ ​ക​രാ​റാ​ണ് ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഇ​ന്നും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​ത്.

ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ്ര​തി​രോ​ധ സ​ഹ​ക​ര​ണ ക​രാ​റി​ലും ഒ​പ്പു​വ​ച്ചു. സ​മു​ദ്ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യാ​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും ഈ ​ക​രാ​ർ വ​ഴി​യൊ​രു​ക്കി. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​വും വ​ർ​ധി​ച്ചു. ഈ ​കാ​ല​യ​ള​വി​ലാ​ണ് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ എ​ണ്ണം വ​ലി​യ രീ​തി​യി​ൽ വ​ർ​ധി​ച്ച​തും അ​വ​ർ​ക്ക് അ​വി​ടെ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വ​വും മി​ക​ച്ച അ​വ​സ​ര​ങ്ങ​ളും ല​ഭി​ച്ചു തു​ട​ങ്ങി​യ​തും.

33.7 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ​യി​ൽ 30 ശ​ത​മാ​ന​ത്തോ​ളം ഇ​ന്ത്യ​ക്കാ​രാ​ണ്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഖ​ത്ത​റി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 8.5 ല​ക്ഷ​ത്തി​ല​ധി​ക​മാ​ണ്. ഖ​ത്ത​റി​ലെ മൊ​ത്തം പ്ര​വാ​സി​സ​മൂ​ഹ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ജ​ന​വി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തി​ൽ​ത്ത​ന്നെ പ​കു​തി​യി​ല​ധി​ക​വും മ​ല​യാ​ളി​ക​ളാ​ണ്. ഇ​വ​ർ അ​യയ്​ക്കു​ന്ന പ​ണം ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് വ​ലി​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.

Latest News

Corehub Up